Harley-Davidson 338R പേറ്റന്റ് ചിത്രങ്ങൾ പുറത്ത്.

ഇന്ത്യയിൽ ഇപ്പോൾ വില്പന നിർത്തിയെങ്കിലും HD തിരിച്ചെത്താൻ സാധ്യതയുണ്ട്.


ഹാർലിയുടെ ചൈനീസ് പാർട്ണർ QJ മോട്ടോഴ്‌സുമായി ചേർന്ന് നിർമ്മിക്കുന്ന കുഞ്ഞൻ ബൈക്കിൻറെ പേറ്റൻറ് ചിത്രങ്ങളാണ് പുറത്ത്. നേരത്തെ പ്രൊഡക്ഷൻ മോഡലിൻറെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. അതെ ഡിസൈൻ കൂടുതൽ വ്യക്തമായി പേറ്റൻറ് ചിത്രത്തിൽ കാണാം.  

ഫ്ലാറ്റ് ട്രാക്ക് ബൈക്കിനെ അനുസ്മരിപ്പിക്കുന്ന ഡിസൈനിലാണ് പുത്തൻ മോഡൽ എത്തുന്നത്. QJ മോട്ടോഴ്‌സിൻറെ QJ350 യുമായി വലിയ സാമ്യം ഉണ്ടെങ്കിലും ഹെഡ്‍ലാംപ് ഹാർലിയുടെ തനിമ നിലനിർത്തി റൗണ്ട് ആക്കിയപ്പോൾ മീറ്ററിലും റൌണ്ട് ആകൃതി തന്നെയാണ്  ബാക്കി , Body പാനൽസ്, സിംഗിൾ പീസ് സീറ്റ്, അണ്ടർബേലി ഇസ്‌ഹാക്സ്റ്റ്, വലിയ USD ഫോർക്, ഫ്ലാറ്റ് ഹാൻഡിൽ ബാർ എന്നിവയെല്ലാം QJ350 യുടേത് തന്നെ.  

ഹാർലി ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിച്ചെങ്കിലും HERO യുമായി ചേർന്ന് 600 സിസിക്ക്  താഴെ മോഡലുകൾ ഇന്ത്യയിൽ ഉല്പാദിപ്പിക്കാൻ ഒരുങ്ങുന്നുണ്ട് എന്ന് വാർത്തകൾ കേൾക്കുന്നുണ്ട്. QJ മോട്ടോഴ്സിൻറെ ഉടമസ്ഥയിലുള്ള  Benelli കുറച്ച്  ദിവസങ്ങൾക്ക് മുൻപ് തന്നെ കൂടുതൽ എൻജിൻ ഒരുക്കുവാൻ പോകുന്നു എന്ന വാർത്തകൾ പുറത്ത് വിട്ടിരുന്നു. 

© Copyright automalayalam.com, All Rights Reserved.