KTM RC സീരിസിൽ പുതിയ നിറങ്ങൾ.

നിറത്തിൽ മാത്രമാണ് ഇത്തവണയും മാറ്റം.


പുത്തൻ മോഡൽ പരീക്ഷണഓട്ടം തുടങ്ങിയ സാഹചര്യത്തിൽ നിറത്തിൽ മാറ്റം വരുത്തി മാർക്കറ്റ് കൂടുതൽ പിടിക്കാൻ KTM. RC നിരയിലെ 3 മോഡലുകൾക്കും പുതിയ നിറങ്ങൾ നൽകിയിട്ടുണ്ട്.

RC 125 ന് Dark Galvano തീം നൽകിയപ്പോൾ RC 200 ന് ഇലക്ട്രിക്ക് ഓറഞ്ച് ഓപ്ഷനാണ്, RC 390 ക്ക് ആകട്ടെ Metallic Silver തീംമിലാണ് എത്തിയിരിക്കുന്നത്. എൻജിൻ സ്പെകിലും വിലയിലും മാറ്റമില്ല.RC 125 ന്  1,59,629/- രൂപയും RC 200, RC 390 എന്നിവർക്ക് 2,00,864/- , 2,53,184/- രൂപയുമാണ് ഡൽഹിയിലെ എസ്‌ഷോറൂം വില. 

© Copyright automalayalam.com, All Rights Reserved.