ആദ്യ മഹീന്ദ്ര Thar ൻറെ ലേലം പുരോഗമിക്കുന്നു.

1 കോടിക്ക് അടുത്തെത്തി ലേലതുക.

ഇന്ത്യയിൽ 2020 ൽ ഏറ്റവും കാത്തിരുന്ന വാഹനങ്ങളിൽ ഒന്നായ 2020 മഹീന്ദ്ര Thar ൻറെ ആദ്യ യൂണിറ്റാണ് ലേലത്തിന് വച്ചിരിക്കുന്നത്. ലേല തുക ഇന്ത്യയിലെ കോവിഡ് പ്രതിരോധത്തിനായാണ് ഉപയോഗിക്കുന്നത്. 29 സെപ്റ്റംബറിൽ അവസാനിക്കുന്ന ലേലത്തിൽ ഇപ്പോൾ അവസാന ലേലത്തുക  വിളിച്ചിരിക്കുന്നത് 88,50,000 ലക്ഷം രൂപയാണ്.

2.0 ലിറ്റർ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എന്നീ 2 എൻജിനുക്കളിലും ലഭ്യമാകുന്ന Thar ന്  ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സ്റ്റാൻഡേർഡാണ്. മാനുവൽ ട്രാൻസ്മിഷൻ ഡീസലിന് മാത്രമാണ് ഉള്ളത്. വലിയ മാറ്റങ്ങളുമായി എത്തുന്ന 2020 എഡിഷൻ താറിന്  ഓഗസ്റ്റ് 15 ന് ഇന്ത്യയിൽ അവതരിപ്പിച്ചെങ്കിലും വില ഒക്ടോബർ 2 നാണ് പ്രഖ്യാപിക്കുന്നത്.

© Copyright automalayalam.com, All Rights Reserved.