Benelli പുതിയ 10 എൻജിനുകൾ നിർമിക്കാൻ ഒരുങ്ങുന്നു.

ചൈനയിൽ MV Agusta യുമായി ചേർന്ന് 4 സിലിണ്ടർ 1000 സിസി മോഡലും അണിയറയിൽ.


ബെനെല്ലിയുടെ മാതൃ സ്ഥാപനമായ QJ മോട്ടോർസുമായി  ചേർന്ന് ഹാർലിക്ക് പിന്നാലെ MV Agusta യും ചൈനയിൽ പങ്കാളിത കുട്ടുകെട്ടിലാണ്. MV Agusta, QJ കുട്ടുകെട്ടിലാണ്  പുതിയ 1000 സിസി 4 സിലിണ്ടർ ബൈക്കിനൊപ്പം 900 സിസി ട്രിപ്പിൾ സിലിണ്ടർ എൻജിനും ഉല്പാദിപ്പിക്കാൻ ഒരുങ്ങുന്നത്.

ഇതിനോടൊപ്പം ഒരുപിടി എൻജിനുകളും അണിയറിൽ ഒരുങ്ങുന്നുണ്ട്. സിംഗിൾ സിലിണ്ടറിൽ എയർ  കൂൾഡ് 250, 400, 530 സിസി എൻജിനുക്കൾ Imperiale നിരയിൽ എത്തുമ്പോൾ ഇരട്ട സിലിണ്ടറിൽ 400, 700, 900, എന്നിവയും  മൂന്ന് സിലിണ്ടറിൽ 900, 1200 സിസി എൻജിനും നാല് സിലിണ്ടറിൽ 600, 1000 സിസി എൻജിനുക്കളിലും ഉണ്ടാകും.

ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ 900, 1200 മൂന്ന് സിലിണ്ടർ ബൈക്കുകൾ ബെനെല്ലി ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. 

© Copyright automalayalam.com, All Rights Reserved.