BS 6 ൽ വലിയ മാറ്റങ്ങളുമായാണ് പുതിയ മോഡലുക്കൾ എത്തുന്നത്.
അടുത്തമാസം ആദ്യ വാരം തന്നെ G 310R ഉം G 310GS ഇന്ത്യയിൽ അവതരിപ്പിച്ച് ഒക്ടോബർ 10 ഓടെ റോഡിൽ എത്തുമെന്നാണ് പുതിയ വിവരം. ഇന്ത്യയിൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് തന്നെ ബുക്കിങ്ങും, കുറഞ്ഞ EMI ഓപ്ഷനും BMW അവതരിപ്പിച്ചിരുന്നു.
ഒപ്പം ഇന്ത്യയിൽ എത്തുന്ന കുഞ്ഞൻ BMW വിന് പുതിയ പെയിന്റ് സ്കീം, പുതിയ LED ലൈറ്റിങ്, ഇൻട്രുമെൻറ് കൺസോളിലെ മാറ്റത്തിന് പുറമേ വിലകുറവ് എന്നീവയാണ് ഹൈലൈറ്റുകൾ
BS 4 ൽ ഇന്ത്യയിൽ ഏറ്റവും വിലകൂടിയ സിംഗിൾ സിലിണ്ടർ ബൈക്കുകളിൽ മുൻനിരയിലായിരുന്നു BMW വിൻറെ കുഞ്ഞന്മാരുടെ സ്ഥാനം. BMW G 310R ന് 2.99 ലക്ഷവും G 310GS ന് 3.49 ലക്ഷമായിരുന്നു ഇന്ത്യയിലെ എസ്ഷോറൂം വില.
© Copyright automalayalam.com, All Rights Reserved.