BMW ട്രാക്കിനായി ഒരുക്കിയ S 1000RR.

BMW M 1000RR UK യിൽ അവതരിപ്പിച്ചു.


BMW വിൻറെ Moto Gp ബൈക്കിൽ നിന്ന് പ്രജോദനം ഉൾക്കൊണ്ടാണ് പുതിയ M 1000RR  മോഡൽ എത്തുന്നത്.   രൂപത്തിൽ  S 1000RR അടിസ്ഥാനപ്പെടുത്തി ആണെങ്കിലും വലിയ വിൻഡ് ഷിൽഡ്, Winglets, പുറമെ പുതിയ തീം കളർ നൽകിരിക്കുന്നു.  

ഒപ്പം എൻജിനിൽ കരുത്ത് കൂട്ടുകയും ചെയ്തു ഇപ്പോൾ ഇൻലൈൻ 4 സിലിണ്ടർ 999 CC എൻജിൻ കരുത്ത് 207 Bhp യിൽ നിന്ന് 212 ലേക്ക് എത്തി. ടോർക്കിൽ മാറ്റമില്ല 113 Nm തന്നെ ഇതിനോടൊപ്പം  എൻജിനിലെ പല ഘടകങ്ങളും ടൈറ്റാനിയം കൊണ്ട് നിർമിച്ചപ്പോൾ Exhaust  മുഴുവനായി ടൈറ്റാനിയത്തിൽ  നിർമ്മിച്ചത് Akrapovic ആണ്. സ്റ്റാൻഡേർഡ് മോഡലിനെക്കാൾ 5 Kg കുറവുണ്ട്   BMW M 1000RR ന് ഇപ്പോൾ ഭാരം 170 Kg യാണ്.  എന്നാൽ പരമാവധി വേഗം 299 ൽ നിന്ന് 306 ലേക്കെത്തി.  

ട്രാക്കിൽ ഈ പടകുതിരക്ക് വലിയ നിര ഇലക്ട്രോണിക്സും BMW നൽകിയിട്ടുണ്ട്. ABS, ABS Pro, 7 റൈഡിങ് മോഡ്, Pit-Lane-Limiter,ലോഞ്ച് കണ്ട്രോൾ, ഡൈനാമിക് ട്രാക്ഷൻ കണ്ട്രോൾ, വീലി കണ്ട്രോൾ, സൈഡ് കണ്ട്രോൾ  

ഹിൽ സ്റ്റാർട്ട് കണ്ട്രോൾ,ഡൈനാമിക് ബ്രേക്ക് കണ്ട്രോൾ, ഷിഫ്റ്റ് അസിസ്റ്റ് പ്രൊ, ക്രൂയിസ് കണ്ട്രോൾ എന്നിവയെ നിയന്ത്രിക്കാൻ  6.5" TFT ഡിസ്പ്ലേയും BMW നൽകിയിട്ടുണ്ട്.

BMW വിൻറെ ട്രാക്കിലെ താരമായ ഇവന് റോഡ് മോഡലിനെക്കാളും ഇരട്ടിയാണ് വില ഇന്ത്യയിൽ എത്തുകയാണെങ്കിൽ 45 ലക്ഷത്തിന് അടുത്താകും ഇവൻറെ വില.

 

© Copyright automalayalam.com, All Rights Reserved.