Imperiale 400 ൻറെ ചെറിയ മോഡൽ അണിയറയിൽ.

ഇന്റർനാഷണൽ മാർക്കറ്റിൽ വലിയ മോഡലും അണിയറയിലുണ്ട്.


ബെനെല്ലിയുടെ ക്ലാസിക് മോഡലായ Imperiale 400 ൻറെ കുഞ്ഞൻ മോഡൽ 250 സിസി യുമായി എത്താൻ ഒരുങ്ങുന്നു. റോയൽ എൻഫീൽഡ് 250 സിസി മോഡലുകളെ മുന്നിൽ കണ്ടാണ് പുതിയ മോഡൽ അവതരിപ്പിക്കുന്നത്. ഒപ്പം ഇന്ത്യയിൽ BS 6 ൽ വിലയിൽ വളരെയധികം മുന്നോട്ട് പോയ Imperiale 400 ന് കുഞ്ഞൻ മോഡൽ എത്തുന്നതോടെ  കൂടുതൽ മാർക്കറ്റ് പിടിക്കാൻ സാധിക്കുമെന്നാണ് ബെനെല്ലിയുടെ കണക്ക് കൂട്ടൽ.  

250 സിസി ലിക്വിഡ് കൂൾഡ്  എൻജിൻ ബെനെല്ലിയുടെ കൈയിൽ  ഉണ്ടെങ്കിലും എയർ കൂൾഡ് എൻജിൻ തന്നെയാകും ഇവനിലും ഉണ്ടാക്കുക. ഇന്റർനാഷണൽ മാർക്കറ്റിൽ 530 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എൻജിനും അണിയറയിൽ ഉണ്ട്. എന്നാൽ 530 ഇന്ത്യയിൽ എത്താൻ സാധ്യതയില്ല.

© Copyright automalayalam.com, All Rights Reserved.