ഡുക്കാറ്റി സ്ക്രമ്ബ്ലെർ 1100 അവതരിപ്പിച്ചു.

2 വാരിയന്റിൽ ആണ് സ്ക്രമ്ബ്ലെർ 1100 ഇന്ത്യയിൽ എത്തുന്നത്.

സ്ക്രമ്ബ്ലെർ 1100 ൻറെ ഹൃദയം BS 6 മലിനീകരണ ചട്ടം പാലിക്കുന്ന  L-Twin, air cooled, 1,079 cc എൻജിൻ കരുത്ത് 86 hp യും ടോർക് 88 nm ആണ്. ഒപ്പം ഇലക്ട്രോണിക്സായി Ducati യുടെ  ട്രാക്ഷൻ കണ്ട്രോൾ,  Bosch ൻറെ കോർണേറിങ് ABS നൊപ്പം 3 റൈഡിങ് മോഡും സ്റ്റാൻഡേർഡ് ആയി നൽകിയിരിക്കുന്നു.  

സ്ക്രമ്ബ്ലെർ 1100 Pro  യെ വിട്ട് പ്രീമിയം മോഡലായ സ്ക്രമ്ബ്ലെർ 1100 Sport Pro യുടെ  പ്രധാന മാറ്റങ്ങൾ ലോവർ ഹാൻഡിൽ ബാർ അതിനൊപ്പം തന്നെ ബാർ എൻഡിൽ  കഫേ റേസർ സ്റ്റൈലിൽ മിററാർ,  Öhlins സസ്പെൻഷനും കൂടിയാണ് പ്രീമിയം മോഡൽ എത്തുന്നത് സ്‌പോർട് രൂപത്തിനായി matte black നിറവും നൽകിയിരിക്കുന്നു.  

വില 1100 Pro ക്ക്  11.95 ലക്ഷവും  1100 Sport Pro ന് 13.74 ലക്ഷവുമാണ് ഇന്ത്യയിലെ എസ്‌ഷോറൂം വില.

© Copyright automalayalam.com, All Rights Reserved.