TVS ൻറെ സൂപ്പർ മോട്ടോ മോഡ് RTR 200 നും.

ഇതോടെ എല്ലാ RTR മോഡലുകൾക്കും സൂപ്പർ മോട്ടോ മോഡായി.


TVS Apache RTR 200 4V ക്ക് സിംഗിൾ ചാനൽ ABS അവതരിപ്പിച്ചു. രൂപത്തിലും ഭാവത്തിലും മാറ്റം ഏതുമിലെങ്കിലും വിലയിൽ 5000 രൂപയുടെ കുറവുണ്ട് പുതിയ മോഡലിന്. സിംഗിൾ ചാനൽ ABS ന് 1,23, 500 രൂപയാണ് ഇപ്പോഴത്തെ ഡൽഹിയിലെ എസ്‌ഷോറൂം വില. ഇതോടെ സിംഗിൾ ചാനൽ ABS ഓടെ മാത്രം എത്തുന്ന  പ്രധാന എതിരാളിയായ Ns 200 നെകാളും 6,222 കുറവാണ് RTR 200 ന് NS 200 ന് 129 722/- രൂപയാണ് ഡൽഹിയിലെ എസ്‌ഷോറൂം വില.

RTR 200 ൻറെ ഹൃദയം 197cc, സിംഗിൾ സിലിണ്ടർ ,ഓയിൽ കൂൾഡ് , ഫ്യൂൽ ഇൻജെക്ടഡ് എൻജിൻ കരുത്ത് 19.9bhp യും ടോർക്  16.8Nm വുമാണ്, LED ഹെഡ്‍ലൈറ്റ്, ബ്ലൂടൂത്ത് കണക്റ്റ് ചെയ്യാവുന്ന  LCD മീറ്റർ കൺസോൾ  GTT ( Glide Through Traffic ) ടെക്നോളോജിയും ഇവൻറെ പ്രത്യകതക്കളാണ്.  

 

© Copyright automalayalam.com, All Rights Reserved.