Forza 750 യുടെ ലോഞ്ച് ഡേറ്റ് പുറത്ത് വിട്ട് ഹോണ്ട യൂറോപ്പ്.

Forza സീരീസിലെ 3 മത്തെ മോഡലാണ് പുതിയ Forza 750.


യൂറോപ്പിൽ Forza 750 പുതിയ ടീസറിലാണ്, ലോഞ്ച് തീയതിക്കൊപ്പം, പുതിയ LED DRL ഓട് കൂടിയ ഹെഡ്‍ലാംപ്, TFT ഡിസ്പ്ലേ, പുഷ് ബട്ടൺ സ്റ്റാർട്ട്  എന്നിവയാണ് പുറത്ത് വിട്ടിരിക്കുന്നത്. TFT ഡിസ്പ്ലേയിൽ ട്രാക്ഷൻ കണ്ട്രോൾ, എൻജിൻ ബ്രേക്കിംഗ്, പവർ മോഡ് എന്നിങ്ങനെ ലൈറ്റിങ്ങും Forza യുടെ ഈ ടീസറിലുണ്ട്.

ഇന്ത്യയിൽ മാക്സി സ്കൂട്ടർ പുതിയ വിഭാഗം ആണെങ്കിലും യൂറോപ്പിൽ ഇതിന് മുൻപ് തന്നെ വളർന്ന് പന്തലിച്ച വിഭാഗക്കാർ ആണ് ഇവർ. ഹോണ്ടക്ക് തന്നെ 750 സിസി മാക്സി സ്കൂട്ടർ Integra  നിലവിലുണ്ട്. ആ മോഡലിൻറെ പകരക്കാരനായാണ് പുത്തൻ Forza, 14.10.2020 ൽ യൂറോപ്പിൽ ലോഞ്ച് ചെയ്യുന്നത്.  

Forza 750  ക്ക് എൻജിനിൽ Integra യുമായി വലിയ സാമ്യം ഉണ്ടാകും ഇപ്പോൾ Integra യുടെ Euro 4 മലിനിക്കരണചട്ടം പാലിക്കുന്ന 745cc ലിക്വിഡ് കൂൾഡ്  4 സ്ട്രോക്ക്, 8 വാൽവ് , SOHC പാരലൽ  2-സിലിണ്ടർ എൻജിൻ കരുത്ത് 54.7ps ഉം ടോർക്ക് 68Nm വുമാണ്.  

Forza ക്ക് 125, 300 എന്നിങ്ങനെ 2 മോഡലുകൾ  ഇപ്പോൾ നിലവിലുണ്ട്. അടുത്ത മാസം തന്നെയാണ് ഇന്ത്യയിൽ Forza എത്താൻ ഒരുങ്ങുന്നത്.

© Copyright automalayalam.com, All Rights Reserved.