ഓഗസ്റ്റ് മാസത്തിൽ വില്പന ഉയർത്തി റോയൽ എൻഫീൽഡ്.

എല്ലാ മോഡലുകളും ഇന്ത്യയിലെ വില്പനയിൽ ഉയർച്ച നേടി.

ബെസ്റ്റ് സെല്ലറായ ക്ലാസിക് 350, ജൂലൈ മാസത്തെ അപേക്ഷിച്ച്  9,257 യൂണിറ്റ് ക്ലാസിക് 350 ക്കളാണ് ഓഗസ്റ്റ് മാസത്തിൽ വില്പന നടത്തിയത് ഇതോടെ വില്പന 34,791 യൂണിറ്റിലേക്കെത്തി. ബുള്ളറ്റ് 350 ക്ക് 7257 യൂണിറ്റും Electra 350 -  4,129 യൂണിറ്റും 650 ട്വിൻസ് - 864 യൂണിറ്റും ഹിമാലയൻ -  530 യൂണിറ്റും വില്പന നടത്തിയപ്പോൾ ഇന്ത്യയിലെ ആകെ വില്പന 47,571 യൂണിറ്റിലേക്കെത്തി.  

ഇന്ത്യയിൽ നിന്ന് പിൻവാങ്ങിയ ക്ലാസിക് 500, Bullet 500, Thunderbird 350 എന്നിവരെ ഇപ്പോഴും റോയൽ എൻഫീൽഡ് ഇന്ത്യയിൽ ഉല്പാദിപ്പിക്കുകയും കയറ്റുമതി നടത്തുകയും ചെയ്യുന്നുണ്ട്. ക്ലാസിക് 500 - 98 യൂണിറ്റും ബുള്ളറ്റ് 500, Thunder Bird 350 എന്നിവർ 2 യൂണിറ്റ് വീതവും കയറ്റുമതി ചെയ്തപ്പോൾ  അവരോടൊപ്പം 650 twins - 1409 യൂണിറ്റ്  

Himalayan - 884 യൂണിറ്റ്, Classic 350 - 178 യൂണിറ്റ് ഓഗസ്റ്റ് മാസത്തിൽ കപ്പൽ കയറിയിട്ടുണ്ട്.  

 

© Copyright automalayalam.com, All Rights Reserved.