BMW R18 ക്രൂയ്സർ അവതരിപ്പിച്ചു.

BMW ഇതുവരെ നിർമ്മിച്ച ഏറ്റവും കപ്പാസിറ്റി കൂടിയ എൻജിനാണ് R18 ൻറെത്.


BMW വിൻറെ ഇന്ത്യയിലെ BS 6 നിരയിലെ ആദ്യ ഹെറിറ്റേജ് മോഡലാണ് R18. തങ്ങളുടെ 1965 മോഡൽ R5 നെ അടിസ്ഥാനപ്പെടുത്തിയാണ് പുത്തൻ മോഡൽ എത്തുന്നത്.  

ക്ലാസിക് ശൈലി പിന്തുടരുന്ന ഇവന് ഒറ്റ സീറ്റാണ്. ഡബിൾ craddle സ്റ്റീൽ ഫ്രെമിൽ നിർമിച്ചെടുക്കുന്ന ഇവന് മുന്നിൽ ടെലി സ്കോപിക് സസ്പെൻഷനും പിന്നിൽ Steel swinging fork, central shock strut സസ്പെൻഷനുമാണ്.  ടയർ മുന്നിൽ 19 in  120 സെക്ഷൻ ടയറുക്കളും പിന്നിൽ 16 in  180 സെക്ഷൻ ടയറുക്കൾക്ക് ക്ലാസിക് ശൈലി നിലനിർത്താനായി സ്പോക്ക് വീലാണ് നൽകിയിരിക്കുന്നത്. ബ്രേക്ക് മുന്നിൽ 300 mm  ഇരട്ട ഡിസ്‌ക്കും പിന്നിൽ 300 mm  സിംഗിൾ ഡിസ്ക് ബ്രേക്കുകളാണ് ഒപ്പം മീൻവാലിൻറെ ഡിസൈനാണ് സൈലെൻസറിന്.  

ഇരുവശത്തേക്കും തള്ളി നിൽക്കുന്ന 1,802cc എയർ / ഓയിൽ കൂൾഡ് ബോക്സർ എൻജിനോടെയെത്തുന്ന ഇവൻറെ കരുത്ത് 90 bhp യും ടോർക് 157 nm ആണ്. 6 സ്പീഡ് ഷാഫ്റ്റ് ഡ്രൈവോടെ എത്തുന്ന ഇവന്  മെരുക്കാൻ ഒരുപിടി  ഇലക്ട്രോണിക്സും നൽകിയിട്ടുണ്ട്. ABS, സ്റ്റെബിലിറ്റി കണ്ട്രോൾ, 3 റൈഡിങ് മോഡ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയാണ് അവ.  345 kg ഭാരമുള്ള ഇവൻറെ കമ്പനി അവകാശപ്പെടുന്ന മൈലേജ്‌ 20 kmpl ആണ്.

Chrome , black നിറത്തിൽ ലഭിക്കുന്ന ഇവന് വില   21.90 ലക്ഷവും 18.90 ലക്ഷവുമാണ് ഇന്ത്യയിലെ എസ്‌ക്‌ഷോറൂം വില.

ഇന്ത്യയിൽ പ്രധാന എതിരാളി Rocket 3 സീരീസാണ്. 

© Copyright automalayalam.com, All Rights Reserved.