Mv Agusta Brutale സ്റ്റൈലിൽ ബെനെല്ലി യുടെ പുതിയ മോഡൽ.

ലോകത്തിലെ തന്നെ ഏറ്റവും ഭംഗിയേറിയ നേക്കഡ് സ്പോർട്സ് ബൈക്കാണ് Mv Agusta Brutale.


ബെനെല്ലിയുടെ പുതിയ നേക്കഡ് സ്പോർട്സ് ബൈക്കിന് ഡിസൈൻ പ്രജോദനം ഇറ്റാലിയൻ സൂപ്പർ പ്രീമിയം ബ്രാൻഡായ MV Agusta യുടെ Brutale ൽ നിന്ന്.  ബെനെല്ലിയുടെ ഇന്ത്യയിൽ നിലവിലുണ്ടായ TNT 300  പകരക്കാരാനായി  ഇന്റർനാഷണൽ മാർക്കറ്റിൽ നിലവിലുള്ള 302S ൻറെ കപ്പാസിറ്റി കൂടിയ മോഡലാണ് എന്നാണ് അഭ്യൂഹം. ഹാർലിക്ക് വേണ്ടി ബെനെല്ലി ചൈനയിൽ നിർമ്മിക്കുന്ന മോഡലിൻറെ ബെനെല്ലിയുടെ അവതാരമാക്കാനാണ് സാധ്യത. 350 സിസി യോട് അടുത്ത് കപ്പാസിറ്റി പ്രതീഷിക്കുന്ന ഇവൻ 302S നെ അപേക്ഷിച്ച് സ്പോട്ടിനെസ്സ് കുറച്ചു കൂടുതൽ ആണെന്ന് കാഴ്ചയിൽ വ്യക്തം. Brutale നെ അനുസ്മരിപ്പിക്കുന്ന LED ഹെഡ്‍ലാംപ്പിനൊപ്പം  ഫ്രെയിം, സ്വിങ് ആം, സസ്പെൻഷൻ തുടങ്ങിയവ 302 S ൽ നിന്ന് തന്നെ.  

ചൈനയിൽ സ്പോട്ട് ചെയ്ത ഇവൻ ചൈനയിൽ നിന്ന് പുറത്ത് വിൽക്കാൻ സാധ്യതയില്ല. എന്നാൽ ബെനെല്ലി 302 S ഈ വർഷം അവസാനത്തോടെ ഇന്ത്യയിലെത്തും.

© Copyright automalayalam.com, All Rights Reserved.