സുസുക്കിയുടെ കുഞ്ഞൻ ADV യുടെ പേറ്റൻറ് ചിത്രങ്ങൾ പുറത്ത്.

V Strom സീരിസിലെ കുഞ്ഞൻ സാഹസികൻ ചൈനയിലാണ് പേറ്റൻറ് ചെയ്തിരിക്കുന്നത്.

ഏറ്റവും ചെറിയ മോഡൽ ആണെങ്കിലും രൂപത്തിൽ V Strom സീരീസിന് ഡിസൈനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഡിസൈൻ. ADV ക്കളുടെതായ വലിയ വിൻഡ്സ്ക്രീൻ, ഉയർന്നിരിക്കുന്ന സീറ്റ്, സിംഗിൾ പീസ് സീറ്റ്, വലിയ ഗ്രാബ് റെയിൽ എന്നിവക്കൊപ്പം വലിയ ടാങ്കും ഇവന് നൽകിയിരിക്കുന്നു. കാഴ്ചയിൽ മാത്രമല്ല ഫീചേർസിലും ADV തന്നെ.  

ഹൃദയം സുസുക്കിയുടെ തന്നെ ചൈനയിലെ 160 സിസി സ്ട്രീറ്റ് ഫൈറ്റർ മോഡലായ  Haojue DR160S  ൻറെ എൻജിൻ തന്നെയാകും ഇവനിലും എത്തുക. 5 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ സിംഗിൾ സിലിണ്ടർ , എയർ കോൾഡ് 162 cc എൻജിൻ കരുത്ത് 15bhp യും ടോർക്  14Nm വുമാണ്.  

ഇന്ത്യയിൽ എത്താൻ ഒരുങ്ങുന്ന സുസുക്കിയുടെ ADV V strom 250 യാണ് ഇരട്ട സിലിണ്ടറോട് കൂടിയ ഇവന് 24.5 bhp യാണ് കരുത്ത്.

© Copyright automalayalam.com, All Rights Reserved.