കയറ്റുമതിയിൽ ഒന്നാം സ്ഥാനം 390 ക്ക് തന്നെ.
ഓഗസ്റ്റ് മാസത്തിൽ 1044 യൂണിറ്റ് കൂടുതൽ വിറ്റാണ് KTM നിരയിൽ ഒന്നാമനായി 200 സീരീസ് എത്തുന്നത്. 125 സീരീസ് 1948 യൂണിറ്റ് വിറ്റപ്പോൾ 200 വിറ്റത് 2992 യൂണിറ്റാണ്. ഡ്യൂക്ക് 250, 1391 യൂണിറ്റും 390 സീരീസ് , 785 യൂണിറ്റ് വിറ്റപ്പോൾ ഇന്ത്യയിലെ വില്പന 7116 യൂണിറ്റിലേക്കെത്തി.
കയറ്റുമതിയിൽ ഒന്നാം സ്ഥാനം 390 ക്ക് തന്നെ. ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയിൽ നിന്ന് കപ്പൽ കയറിയത് 2091 യൂണിറ്റുകളാണ്. 200 -896 , 250 - 398, 125 - 509 യൂണിറ്റുകളും കയറ്റുമതി ചെയ്തിട്ടുണ്ട്. ആകെ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തത് 3894 യൂണിറ്റുകളാണ്.
© Copyright automalayalam.com, All Rights Reserved.