ആദ്യം കുഞ്ഞൻ ഇനി വലിയവൻ.

ഡുക്കാറ്റിയുടെ രണ്ടാമത്തെ BS 6 മോഡൽ ലോഞ്ച് തീയ്യതി പുറത്ത് വിട്ടു.

ഇന്ത്യയിൽ ഡുക്കാറ്റിയുടെ ആദ്യ BS 6 മോഡൽ Panigale യുടെ കുഞ്ഞൻ ആയിരുന്നെങ്കിൽ രണ്ടാമതായി എത്തുന്നത്  സ്ക്രമ്ബ്ലെർ നിരയിലെ വലിയവനിൽ ഒരാളായ Scrambler 1100 Pro  ആണ്. ഡിസൈനിൽ സ്ക്രമ്ബ്ലെറിൻറെ അതെ ഡിസൈൻ പിന്തുടരുന്നെങ്കിലും ഗ്രാഫിക്സിൽ മാറ്റമുണ്ട്.  

Scrambler 1100 Pro യുടെ ഹൃദയം 1,079cc, L-twin എൻജിൻ കരുത്ത് 83.5bhp യും ടോർക്  90.5Nm വുമാണ്. 6 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ ഇവന് റൈഡ് ബൈ വയർ ത്രോട്ടിൽ , 3 റൈഡിങ് മോഡ്, Bosch ABS നൊപ്പം ഡുക്കാറ്റിയുടെ ട്രാക്ഷൻ കണ്ട്രോൾ എന്നിങ്ങനെ ഒരുപിടി ഇലക്ട്രോണിക്ക്സും ഇവനൊപ്പമുണ്ട്. സ്ക്രമ്ബ്ലെർ നിരയിലെ കൊമ്പൻ ആണെങ്കിലും, വിലയിൽ കുഞ്ഞൻ  Panigale V2 വിനെക്കാളും വില കുറവാണ് കക്ഷിക്ക്. 12 ലക്ഷത്തിന് താഴെയാകും ഇവൻറെ ഇന്ത്യയിലെ വില.

© Copyright automalayalam.com, All Rights Reserved.