കൂടുതൽ ക്ലാസിക് താരങ്ങളെ അവതരിപ്പിക്കാൻ മഹീന്ദ്ര.

Peugeot ബ്രാൻഡാണ് ഇത്തവണ മഹീന്ദ്ര അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ഇരുചക്ര വാഹനനിർമ്മാതാക്കളിൽ ഒരാളായ  Peugeot ബ്രാൻഡാണ്  ഇത്തവണ മഹീന്ദ്ര അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. പൂർണമായി മഹീന്ദ്രയുടെ കൈയിലുള്ള Peugeot,  Eicma 2019  ൽ തങ്ങളുടെ Peugeot P2X വിൻറെ പ്രൊഡക്ഷൻ മോഡൽ  അവതരിപ്പിച്ചിരുന്നു. ഇവനാണ് ഇന്ത്യയിൽ എത്താൻ ഒരുങ്ങുന്നത്.  

ഇന്ത്യയിൽ വമ്പൻ മാർക്കറ്റായ ക്ലാസിക് നിരയിലേക്കാണ്  Peugeot യുടെയും മോഡലുകൾ എത്തുന്നത്. റിട്രോ സ്റ്റൈൽ  റോഡ്സ്റ്റർ, കഫേ റേസർ മോഡലുക്കളാണ് ഇന്ത്യയിൽ നിർമ്മിക്കാൻ ഒരുങ്ങുന്നത്. മോജോ, Jawa എന്നിവരുടെ 300 CC, Dohc എൻജിൻ  തന്നെയാകും ഇവനിലും എത്തുന്നത്. ഇന്ത്യയിൽ മഹിന്ദ്ര പ്ളാന്റിൽ തന്നെയാകും ഇവനെയും നിർമിക്കുക. ലോഞ്ച് തീയതി പിന്നീട് അറിയിക്കുമെന്നാണ് Peugeot അറിയിച്ചിരിക്കുന്നത്.

© Copyright automalayalam.com, All Rights Reserved.