MV Agusta യുടെ ചൈനീസ് പങ്കാളിയുടെ പുതിയ മോഡൽ.

കഴിഞ്ഞ വർഷമാണ് MV Agusta യും ചൈനീസ് ഇരുചക്ര നിർമ്മാവായ Loncin തമ്മിൽ കൈകോർത്തത്.


350 - 500 സിസി മോഡലുകളാണ് ഈ കൂട്ടുകെട്ടിൽ പിറക്കുന്നത് എന്നാണ് കഴിഞ്ഞ വർഷം അറിയിച്ചിരുന്നത്. ലോക വിപണിയിൽ തന്നെ വളർന്ന് വരുന്ന 350 - 500 സിസി സെഗ്മെൻറ് മുന്നിൽ കണ്ടാണ് ഇറ്റാലിയൻ നിർമാതാക്കളുടെ ഈ നീക്കം. ഈ കൂട്ടുകെട്ടിലെ ബൈക്ക് അല്ലെങ്കിലും Loncin ൻറെ പുത്തൻ പുതിയ മോഡലാണ് Loncin 500 AC ഉടൻ ചൈനീസ് മാർക്കറ്റിൽ എത്തുന്ന ഇവന്. ഹെഡ് ലൈറ്റ്, ഫ്യൂൽ ടാങ്ക്, വലിയ ഒറ്റ സീറ്റ് എന്നിവ ബെനെല്ലി ലേൺസിനോ 500 ൻറെ ഡിസൈനുമായി വലിയ സാമ്യമുണ്ട്. 471 സിസി പാരലൽ ട്വിൻ സിലിണ്ടറോട് കൂടിയ എൻജിൻ കരുത്ത് 46.2bhp യും ടോർക്ക് 43Nm വുമാണ്. പിറെല്ലിയിൽ നിന്നാണ് ടയറുക്കൾ മുന്നിൽ ഗോൾഡൻ USD ഫോർക്ക് പിന്നിൽ മോണോസ്സ്പെൻഷൻ, ട്വിൻ ഡിസ്ക് ബ്രേക്ക്, TFT ഡിസ്പ്ലേ എന്നിവയാണ് ഇവൻറെ മറ്റ് പ്രത്യകതകൾ. MV അഗുസ്റ്റയുടെ സ്ക്രമ്ബ്ലെർ മോഡൽ 2022 ഓടെ വിപണിയിൽ എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഡിസൈനിലും പെർഫോമൻസിലും വിലയിലും പുതിയ തലങ്ങൾ തേടുന്നതായിരിക്കും ഈ കൂട്ടുക്കെട്ടിലെ മോഡൽ. ഇപ്പോൾ MV Agusta ഇന്ത്യയിൽ നിലവിൽ BS 6 ൽ പ്രവർത്തനം ആരംഭിച്ചിട്ടില്ലെങ്കിലും ഉടൻ തന്നെ ഇന്ത്യയിൽ എത്താനാണ് സാധ്യത.

© Copyright automalayalam.com, All Rights Reserved.