ഹോണ്ടയുടെ അടുത്ത ബിഗ് ലോഞ്ച് വരുന്നു. Rebel 300 ???

പുതിയ ടീസർ പുറത്ത് വിട്ട് ഹോണ്ട.

" Your highness is arriving " എന്ന ടാഗ്‌ലൈനോടെ എത്തുന്ന  ഇവൻ ഇന്ത്യയിലെ അടക്കി വാഴുന്ന റോയൽ എൻഫീൽഡിന് എതിരാളിയായി എത്താനാണ് സാധ്യത. സെപ്റ്റംബർ 30 ന് ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഇവന് ഇന്റർനാഷണൽ വിപണിയിലെ ഹോണ്ടയുടെ ക്രൂയ്സർ ബൈക്ക്  Rebel 300  ആകാനാണ് സാധ്യത. കുറച്ചു മാസങ്ങൾക്ക് മുൻപ് തന്നെ Rebel 300 ഇന്ത്യയിൽ പേറ്റൻറ് ചെയ്തിരുന്നു.

Rebel 300 റോയൽ എൻഫീൽഡിൻറെ പുതിയ മോഡലായ Meteor 350 ആയാകും ഇന്ത്യയിൽ മത്സരത്തിന് ഒരുങ്ങുന്നത്. വിലയിൽ Meteor 350 യുടെ  മുകളിൽ നിൽകുമെങ്കിലും ഹോണ്ടയുടെ ഉയർന്ന വില ഈപ്രാവശ്യം ഉണ്ടാകാൻ സാധ്യതയില്ല. വില 2.2  ലക്ഷത്തിന് താഴെയായിരിക്കാനാണ് സാധ്യത.

ഇന്റർനാഷണൽ വിപണിയിൽ നിലവിലുള്ള Rebel 300 ന് 286cc ലിക്വിഡ് കൂൾഡ് DOHC എൻജിനാണ്, വലിയ മുൻ ടയർ, ഉയരം കുറഞ്ഞ സീറ്റ്, ഉയർന്നിരിക്കുന്ന ടാങ്ക്, ലൈറ്റ് വെയിറ്റ്  എന്നിങ്ങനെ നീളുന്നു  Rebel 300 പ്രത്യകതക്കൾ. 

© Copyright automalayalam.com, All Rights Reserved.