Aprilia SXR 160 യുടെ  ടീസർ പുറത്ത്.

മാക്സി സ്കൂട്ടർ സ്റ്റൈലിലാണ് SXR 160 എത്തുന്നത്.


2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച Aprilia യുടെ മാക്സി സ്കൂട്ടർ SXR 160 ഇന്ത്യയിൽ എത്താൻ ഒരുങ്ങുന്നു. മാക്സി സ്കൂട്ടർ സ്റ്റൈലിനൊപ്പം aprilia യുടെ പുത്തൻ മിഡിൽ വെയിറ്റ് സൂപ്പർ താരം RS660 യുടെ ഡിസൈനിൽ പ്രജോദനം ഉൾകൊണ്ട് എത്തുന്ന ഇവന് മാക്സി സ്കൂട്ടറിന്റെ ഏതാനും ഘടകങ്ങളായ വലിയ സീറ്റ്‌,  USB ചാർജിങ് പോർട്ട്‌, LCD ഇൻസ്‌ട്രുമെന്റ് കൺസോൾ എന്നിവ  ഉൾക്കൊള്ളിച്ചിട്ടുണ്ട്. 
ഇവന്റെ ഹൃദയം SR 160 യിൽ നിന്ന് തന്നെയാണ്  160 cc, 3 valve എൻജിൻ  ട്യൂണിങ്ങിൽ വ്യത്യാസമുണ്ടാകും. 1.2 ലക്ഷത്തിന് അടുത്ത് വില പ്രതീഷിക്കുന്ന ഇവന് Suzuki Burgman ആണ് ഇന്ത്യയിലെ മുഖ്യ എതിരാളി.

© Copyright automalayalam.com, All Rights Reserved.