Ducati Monster ന് പുതിയ ഫ്രെയിം.

1993 ലാണ് ഡുക്കാറ്റി മോൺസ്റ്ററിനെ അവതരിപ്പിച്ചത്.


ഡുക്കാറ്റിയുടെ ഇതിഹാസതാരം മോൺസ്റ്റർ 821 ന്  പുതിയ ഫ്രെയിം. ട്രെല്ലിസ് ഫ്രെമിന് പകരം അലുമിനിമം അലോയ് ഫ്രെമിലാകും പുത്തൻ 821 എത്തുക. ഡുക്കാറ്റിയുടെ തന്നെ താരമായ Panigale നിരയിൽ നിന്ന് കടം എടുക്കുന്ന അലുമിനിമം അലോയ് ഫ്രെമിന് ഭാരം കുറക്കുന്നതിനൊപ്പം മികച്ച നിയന്ത്രണവും ലഭിക്കും എന്നാൽ ഡുക്കാറ്റി മോൺസ്റ്ററിൻറെ ഡിസൈനിലെ ഹൈലൈറ്റായ തുറന്നിരിക്കുന്ന  എൻജിനും ഫ്രെമും ഇതോടെ നഷ്ടപ്പെടും.

എന്ന സങ്കടക്കാരമായ വാർത്തയും ഇതിന് പിന്നിലുണ്ട്.  

BS 4 മോഡൽ മോൺസ്റ്റർ 821 ന് 821 cc L ട്വിൻ ലിക്വിഡ് കൂൾഡ് എൻജിൻ കരുത്ത് 109 bhp ആയിരുന്നു. ഇന്ത്യയിൽ നിലവിൽ ഡുക്കാറ്റിക്ക് Panigale V2 മാത്രമാണ് BS 6 നിരയിൽ ഉള്ളത്.

© Copyright automalayalam.com, All Rights Reserved.