മലേഷ്യയിൽ MT യുടെ ഏറ്റവും ചെറിയ മോഡലാണ് MT 25.
പുത്തൻ പുതിയ MT 03 യുടെ അതെ ഡിസൈൻ പിന്തുടർന്നാണ് MT 25 ഉം എത്തുന്നത്. ട്യൂബുലാർ ഡയമണ്ട് ഫ്രെമിൽ നിർമ്മിക്കുന്ന ഇവൻറെ എൻജിൻ Liquid-cooled, 4 Stroke, DOHC, പാരലൽ ട്വിൻ സിലിണ്ടർ എൻജിനാണ് കരുത്ത് 35.1 bhp യും ടോർക് 23.6 nm ആണ്.
സീറ്റ് ഹൈറ്റ് കുറവും പരിഷ്കരിച്ച ടാങ്കും ഇവൻറെ സീറ്റിങ് പൊസിഷൻ ഇപ്പോൾ MOTARD റൈഡിങ് സ്റ്റൈലിൽ ആക്കിയിട്ടുണ്ട്. മുഴുവൻ ലൈറ്റുകളും LED ആക്കിയപ്പോൾ ഇരു അറ്റത്തും സിംഗിൾ ഡിസ്ക്കും ഡ്യൂവൽ ചാനൽ ABS ഉം നൽകി. മുന്നിൽ USD ഫോർക്ക് പിന്നിൽ മോണോ സസ്പെന്‍ഷനും ഉള്ള ഇവന് 165 kg ആണ് ആകെ ഭാരം. രണ്ട് നിറത്തിൽ ലഭ്യമാകുന്ന ഇവൻറെ വില 21,500 മലേഷ്യൻ റിൻഗത്താണ് ഇന്ത്യയിൽ ഏകേദശം 3.80 ലക്ഷം രൂപ.
മലേഷ്യയിൽ MT 25 ന് പുറമേ MT സീരിസിൽ MT 09, MT 07 എന്നീ മോഡലുകളാണ് ഉള്ളത്. ഒപ്പം R സീരിസിൽ R 15, R 25 എന്നിവരും അണിനിരക്കുന്നുണ്ട്.
© Copyright automalayalam.com, All Rights Reserved.