BS 6 ലേക്ക് എത്താത്തവർ.

BS 4 നിരയിൽ ഇന്ത്യയിൽ 27 ഓളം ബൈക്ക് നിർമാതാക്കൾ ഉണ്ടായിരുന്നു.


കൊറോണ വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ ഇതുവരെ 18 ഓളം ബൈക്ക് നിർമാതാക്കൾ ഇന്ത്യയിൽ തങ്ങളുടെ മോഡലുകൾ അവതരിപ്പിച്ചപ്പോൾ. 9 ബൈക്ക് നിർമാതാക്കൾ ഇന്ത്യയിൽ BS 6 ൽ ഒറ്റ മോഡലുകൾ പോലും  അവതരിപ്പിച്ചിട്ടില്ല.

പ്രീമിയം മൾട്ടി ബൈക്ക് ബ്രാൻഡായ Motoroyale ഇന്ത്യയിൽ വില്പന അവസാനിപ്പിച്ച സാഹചര്യത്തിൽ ഒറ്റപ്പെട്ട 5 ബൈക്ക് ബ്രാൻഡുകളായ Fb Mondial, Hysoung, MV Agusta, Norton, SMW ഇന്ത്യയിൽ വില്പന തുടങ്ങിയിട്ടില്ല.  

പ്രീമിയം അഫൊർഡബിൾ അമേരിക്കൻ ബ്രാൻഡുക്കളായ Cleveland cyclewerks , UM എന്നിവർ ഇനി ഇന്ത്യയിൽ എത്താൻ സാധ്യതയിലെങ്കിലും മറ്റൊരു അമേരിക്കൻ ബൈക്ക് ബ്രാൻഡായ  Indian മോട്ടോർ സൈക്കിൾസ് ഈ വർഷം അവസാനം എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ചൈനീസ് ബൈക്ക് നിർമാതാക്കളായ CF Moto ഉടനെ തന്നെ തങ്ങളുടെ BS 6 നിരയിൽ മോഡലുകൾ എത്തിക്കും.

© Copyright automalayalam.com, All Rights Reserved.