വീണ്ടും ചൈനീസ് കോപ്പി ക്യാറ്റ്.

ചൈനീസ് ഇരുചക്ര നിർമാതാക്കളായ Moto യാണ് ഈ ബൈക്കിന് പിന്നിൽ.

ചൈനീസ് ഇരുചക്ര നിർമാതാക്കളായ Moto യുടെ പുത്തൻ മോഡലാണ് S 450RR. BMW വിൽ നിന്ന് പ്രോജോദനം ഉൾക്കൊണ്ട്‌  Tri കളർ തീമും Led DRL എന്നിവ  Bmw വിന്റെ S1000RR മായി വലിയ സാമ്യം ഉണ്ട്.  എന്നാൽ  ഹെഡ്‍ലൈറ്റ് യമഹയുടെ R1, R6 ന്റേത് പോലെ മാസ്കിനുള്ളിൽ ഒളിച്ചിരിക്കുന്ന രീതിലാണ്. പിൻഭാഗത്തെ ഡിസൈൻ Ninja 300 ന്റേത് പോലെയുമാണ്.

കരുത്തന്മാരിൽ നിന്ന് ഡിസൈൻ പ്രജോദനം ഉൾകൊണ്ടെങ്കിലും 

കരുത്തിൽ ആൾ കുറച്ചു പുറകിലാണ് പാരലൽ ട്വിൻ സിലിണ്ടർ 450cc  എൻജിൻ കരുത്ത് 24 BHP യും ടോർക് 22nm വുമാണ്. മുന്നിൽ USD ഫോർക്കും ഇരട്ട ഡിസ്ക് ബ്രേക്കും കൂടുതൽ സുരക്ഷക്കായി  ഡ്യൂവൽ ചാനൽ ABS ഉം നൽകിയിട്ടുണ്ട്. TFT ഡിസ്പ്ലേ,  ക്ലിപ്പ് on ഹാൻഡിൽ എന്നിവയാണ് മറ്റ് പ്രത്യകതക്കൾ.

© Copyright automalayalam.com, All Rights Reserved.