പുതിയ BMW 310 സീരിസിന് പുതിയ ഫൈനാൻസ് സ്കീം.

ഈ മാസം അവസാനം മാത്രമാണ് BMW 310 മോഡലുകൾ ഇന്ത്യയിൽ എത്തുക.

ഇന്ത്യയിൽ എത്തുന്നതിന് മുൻപ് തന്നെ BMW 310 സീരിസിന് ഫൈനാൻസ് സ്കീം അവതരിപ്പിച്ച് BMW മോട്ടോറാഡ് ഇന്ത്യ. തങ്ങളുടെ ഏറ്റവും അഫൊർഡബിൾ മോഡലുകൾക്ക് കൂടുതൽ ജനപ്രീതി വരുത്തുന്ന തരത്തിൽ BMW Bullet Plan വഴി   4500/-*** EMI യിൽ തുടങ്ങുന്ന സ്കീം ആണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.  

LED ഹെഡ്‍ലൈറ്റ്, പുതിയ ചെറിയ മാറ്റങ്ങൾ എന്നിവക്കൊപ്പം വലിയ വിലകുറവുമാണ് BS 6 മോഡലിന് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ നിർമ്മിച്ചുവരുന്ന  BMW 310 സീരിസിന് ഗ്ലോബൽ ലോഞ്ച് ഇന്ത്യയിൽ നിന്ന് തന്നെ ആകുമെന്നും BMW മോട്ടോറാഡ് അറിയിച്ചിട്ടുണ്ട്. 

© Copyright automalayalam.com, All Rights Reserved.