Triumph റോക്കറ്റ് 3 GT അവതരിപ്പിച്ചു.

ഇന്ത്യയിൽ ട്രിയംഫിൻറെ ഫ്ലാഗ്ഷിപ് മോഡലാണ് റോക്കറ്റ് 3 GT.


റോക്കറ്റ് 3R  ൽ നിന്ന് GT ക്ക്  40,000/- രൂപയുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. GT ക്ക് 18.4 ലക്ഷം രൂപയാണ് ഇന്ത്യയിലെ എസ്‌ഷോറൂം വില.  

റോക്കറ്റ് 3  യുടെ ടൂറിംഗ് വേർഷനായ  റോക്കറ്റ് 3 GT ക്ക് എൻജിനിൽ മാറ്റമില്ലെങ്കിലും കൂടുതൽ ടൂറിംങ്ങിന് വേണ്ടിയുള്ള  സീറ്റിംഗ് പൊസിഷൻ, പിൻയാത്രികന് അഡ്ജസ്റ്റ് ചെയ്യാവുന്ന ഫൂട്ട്പെഗ്, ബാക്ക് റസ്റ്റ്,  ഹീറ്റഡ് ഗ്രിപ്പ്, വലിയ വിൻഡ് സ്ക്രീൻ,   എന്നിവയാണ് പ്രധാന മാറ്റങ്ങൾ.

ട്വിൻ LED ഹെഡ് ലാംപ്, ഫുൾ കളർ  TFT ഡിസ്‌പ്ലൈ, slash-cut എക്സ്‌ഹാക്സ്റ്റ്, സിംഗിൾ സൈഡഡ് സ്വിങ്ആം എന്നിവയൊക്കെ റോക്കറ്റ് 3R ൻറെത്ത് പോലെ തന്നെ.

എൻജിനിലും മാറ്റമില്ല.  2,500cc, ഇൻലൈൻ 3 സിലിണ്ടർ , ലിക്വിഡ് കോൾഡ് എൻജിൻ കരുത്ത് 165bhp യും ടോർക്ക്  221Nm.

 

© Copyright automalayalam.com, All Rights Reserved.