ലാറ്റിൻ അമേരിക്കയിലും കരുത്താർജ്ജിച്ച് റോയൽ എൻഫീൽഡ്.

തങ്ങളുടെ 650 ട്വിൻസ്, ഹിമാലയൻ മോഡലുകളാണ് വിദേശത്തെ താരങ്ങൾ.

2018 ലാണ് റോയൽ എൻഫീൽഡ് അര്ജന്റീനയിൽ  പ്രവർത്തനം ആരംഭിക്കുന്നത്. 2 വർഷത്തിന് ഇപ്പുറം ഇതാ അർജന്റിനയിൽ അസംബ്ലി പ്ളാൻറ് ഉടൻ  പ്രവർത്തനം ആരംഭിക്കാൻ പോക്കുകയാണ്. ഇതിനോടകം തന്നെ 70 ഓളം ഷോറൂമുകളാണ് ലാറ്റിനമേരിക്കയിൽ ഉടനീളം റോയൽ എൻഫീൽഡിന് ഉള്ളത്. കൂടി വരുന്ന ഈ വളർച്ച മുന്നിൽ കണ്ടാണ് ഇന്ത്യക്ക് പുറത്ത് ആദ്യമായി ഒരു അസംബ്ലി പ്ളാൻറ് ഉണ്ടാകാൻ റോയൽ എൻഫീൽഡ് തീരുമാനിച്ചത്. 650 ട്വിൻസ്, ഹിമാലയൻ എന്നിവർ ആദ്യഘട്ടത്തിൽ ഉത്പാദനം തുടങ്ങുക.

2019 ൽ തായ്‌ലൻഡിൽ റോയൽ എൻഫീൽഡ് പ്ളാൻറ് സ്ഥാപിച്ചെങ്കിലും പ്രവർത്തനം തുടങ്ങിയിരുന്നില്ല. 2021 ഓടെ തായ്‌ലൻഡ് പ്ളാൻറ് പ്രവർത്തനം ആരംഭിക്കുമെന്നും, ഉടൻ തന്നെ ലോകമെബാടും  60 രാജ്യങ്ങളിൽ റോയൽ എൻഫീൽഡ്  പ്രവർത്തനം എത്തുമെന്നും, ലോകത്തിൽ തന്നെ മിഡ്‌ഡിൽ വൈറ്റ് സെഗ്മെന്റിൽ വലിയ സ്ഥാനം റോയൽ എൻഫീൽഡ് നേടുമെന്നും കമ്പനി CEO അറിയിച്ചു.

© Copyright automalayalam.com, All Rights Reserved.