ഹാർലി ഡേവിഡ്സൺ ഇന്ത്യൻ പങ്കാളിയെ തിരയുന്നു.

ഇന്ത്യൻ മുൻ നിര ബൈക്ക് നിർമാതാക്കളും ഷോർട്ട്ലിസ്റ്റിൽ.

ഹാർലി ചൈനയിൽ ബെനെല്ലിയുമായി കൈകോർത്ത് പ്രൊഡക്ഷൻ തുടങ്ങുന്നത് പോലെ ഇന്ത്യയിലും തങ്ങളുടെ മിഡ്‌ഡിൽ വൈറ്റ് താരങ്ങളെ പ്രൊഡക്ഷൻ തുടങ്ങാൻ  പങ്കാളിക്കളെ തിരയുന്നു. ഷോർട്ട് ലിസ്റ്റിൽ ഹീറോയും ജാവയുമാണ് അവസാനം എത്തിയിരിക്കുന്നത്. അതിൽ ഹീറോയുമായി കൈകോർക്കുമെന്നാണ്  അഭ്യുഹങ്ങൾ പരക്കുന്നത്. ജാവയുടെ പ്രൊഡക്ഷൻ തന്നെ തീരാത്ത സാഹചര്യത്തിൽ ഹീറോയുമായി കൈകോർക്കാനാണ് സാധ്യത. ഇന്ത്യയിൽ ഹീറോക്കും അത് ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയ തോതിൽ ഉപകാരപ്പെടും പ്രീമിയം നിരയിൽ ഹീറോയുടെ സാന്നിദ്ധ്യം അറിയിക്കാനും ഇതിലൂടെ സാധിച്ചേക്കാം.  

ബജാജ്ജും ട്രിയംഫും ഇതിനോടകം തന്നെ തങ്ങൾ  പങ്കാളികളായി നിർമ്മിക്കുന്ന ബൈക്ക് 2021 ഓടെ വിപണിയിൽ എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

© Copyright automalayalam.com, All Rights Reserved.