ഇന്ത്യൻ നിർമിത ജാവ യൂറോപ്യൻ വിപണിയിൽ.

യൂറോപ്യൻ വിപണിയിൽ ജാവക്ക് 3 മോഡലുകളാണ് ഉള്ളത്.

ഇന്ത്യൻ നിർമ്മിത ജാവ യൂറോപ്പിൽ എത്തിയപ്പോൾ  ഒരു പിടി മാറ്റങ്ങൾ വന്നിട്ടുണ്ട്.ആദ്യം പേര് തന്നെ മാറ്റി എന്നുള്ളതാണ് ക്ലാസിക് ജാവ യൂറോപ്പിൽ എത്തിയപ്പോൾ Jawa 300 CL ആയി. പിന്നെ പ്രധാന മാറ്റങ്ങൾ എൻജിനിലാണ്.എൻജിൻ കരുത്തും ടോർക്കും  കുറഞ്ഞ്  26.5 ps ൽ നിന്ന് 23.1 ps ലേക്ക് എത്തിയപ്പോൾ ടോർക്ക് 27.05 ൽ നിന്ന് 25 ലേക്കെത്തി. എന്നാൽ എൻജിൻ കാപ്പാസിറ്റിയിൽ ചെറിയ വർദ്ധനയുണ്ട് ജാവ CL 300 ന്. 293 ൽ നിന്ന് 294.72 സിസി യിലേക്കെത്തി.  ട്രാൻസ്മിഷൻ, സീറ്റ് ഹൈറ്റ്, ബ്രേക്കിംഗ്, ടയർ സൈസ് എന്നിവയിൽ മാറ്റം ഇല്ലെങ്കിലും ഫ്യൂൽ ടാങ്ക് കപ്പാസിറ്റിയിൽ ചെറിയ കുറവുണ്ട്. സിംഗിൾ ചാനൽ ABS മാത്രമാണ്  യൂറോപ്പിൽ അവതരിപ്പിച്ചിട്ടുള്ളത് എന്നാൽ  ഭാരത്തിൽ 7 kg യുടെ വർദ്ധനയുണ്ട്.

Jawa 300 CL ന് പുറമേ 2 മോഡലുകൾ കൂടി ജാവക്ക്   യൂറോപ്പിലുണ്ട് 2 സ്ട്രോക്ക് മോഡൽ JAWA 350 2T യും 4 സ്ട്രോക്ക് മോഡൽ  JAWA 350 OHC യും.

© Copyright automalayalam.com, All Rights Reserved.