ബെനെല്ലിക്ക് ഇന്ത്യയിൽ പുതിയ ഒരു ഷോറൂം കൂടി.

30 മത് ഷോറൂം ചന്ദിഗ്രാ (Chandigarh) യിൽ പ്രവർത്തനം ആരംഭിച്ചു.

പ്രീമിയം ബൈക്ക് നിർമാതാക്കളായ ബെനെല്ലി തങ്ങളുടെ 30 മത് ഷോറൂം ഹരിയാനയുടെയും പഞ്ചാബിന്റെയും തലസ്ഥാനമായ  ചന്ദിഗ്രാ (Chandigarh) യിൽ അഥർവ ഓട്ടോസ്പേസുമായി ചേർന്ന്  3 S ഫെസിലിറ്റിയോട് കൂടി പ്രവർത്തനം ആരംഭിച്ചു. മിക്കച്ച കസ്റ്റമർ എക്സ്പീരിയൻസിനായി മികച്ച പരിശീലനം ലഭിച്ച ജോലിക്കാർ അടങ്ങുന്ന ടീമും ബെനെല്ലിയുടെ ഷോറൂമിൽ അണിനിരക്കുന്നുണ്ട്.

ഇപ്പോൾ ബെനെല്ലിയുടെ  റിട്രോ ക്ലാസിക് മോഡലായ Imperiale 400 മാത്രമാണ് വില്പനയിൽ ഉള്ളത്.BS 6 Imperiale 400 ന് 1.99 ലക്ഷം രൂപയാണ് ഇന്ത്യയിലെ എസ്‌ഷോറൂം വില.

© Copyright automalayalam.com, All Rights Reserved.