Honda Forza അടുത്ത മാസം ഇന്ത്യയിലേക്ക്

ഇന്റർനാഷണൽ വിപണിയിൽ 125 - 350 സിസി വരെയുള്ള മാക്സി സ്കൂട്ടറുകൾ ആണ് ഈ നിരയിൽ ഉള്ളത്.


കഴിഞ്ഞ വർഷം ലിമിറ്റഡ് എഡിഷനായി ഇന്ത്യയിലെത്തിയ Forza അടുത്ത മാസം ഇന്ത്യയിൽ എത്തുന്നു.  ഇന്ത്യയിൽ കണ്ടുവരുന്ന സ്കൂട്ടറുകളെ അപേക്ഷിച്ച് പ്രീമിയം മോഡലാണ് Forza. കഴിഞ്ഞ വർഷം ഇന്ത്യയിൽ ലിമിറ്റഡ് എഡിഷനായി  എത്തിയ forza മാറ്റങ്ങളോടെ ബാങ്കോക്ക് മോട്ടോർ ഷോയിൽ അവതരിപ്പിച്ചിരുന്നു.  

പുത്തൻ പുതിയ Forza ക്ക് 29 സിസി കപ്പാസിറ്റി അധികം കൂട്ടി 329 സിസി  ലേക്ക് എത്തിയപ്പോൾ  എൻജിൻ കരുത്ത് പുറത്ത് വിട്ടിട്ടില്ലെങ്കിലും കരുത്ത് പഴയ മോഡലിനെക്കാൾ ഉയരനാണ് സാധ്യത. Forza 300 ന് 25 bhp ആണ് കരുത്ത്. ഒപ്പം ഒരുപിടി ഇലക്ട്രോണിക്സും Forza യിൽ ഹോണ്ട ഇന്റർനാഷണൽ വിപണിയിൽ എത്തിച്ചിട്ടുണ്ട്. LED ഹെഡ്‍ലൈറ്റ്, ട്രാക്ഷൻ കൺട്രോൾ, ടോർക്‌ കൺട്രോൾ , ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന വിൻഡ്സ്ക്രീൻ, സീറ്റിനടിയിൽ വലിയ സ്റ്റോറേജ് സ്പേസ് അങ്ങനെ നീളുന്നു Forza 350 യുടെ സൗകര്യങ്ങൾ. എന്തായാലും കാത്തിരിക്കാം ഒക്ടോബർ 14 വരെ. 

© Copyright automalayalam.com, All Rights Reserved.