ഇന്ത്യയിൽ ഏറ്റവും തിരക്കേറിയതും ഏറ്റവും മോശം ഡ്രൈവർമാരുള്ളതുമായ ഡൽഹിയിലാണ് സംഭവം. ഓല, ഉബർ, റാപിഡോ എന്നീ ആപ്പ് വഴി ബൈക്ക് ടാക്സിക്കൾക്ക് വളരെ പ്രചാരമാണ് അവിടെ. എന്നാൽ ബൈക്ക് ടാക്സികൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു.
ഈ നിരോധനത്തിന് പ്രധാന കാരണമായി സർക്കാർ ചൂണ്ടി കാണിക്കുന്നത്. ഈ ബൈക്ക് ടാക്സികൾക്ക് ഒന്നും കൊമേർഷ്യൽ പെർമിറ്റ് ഇല്ല എന്നതാണ്. ഇത് മോട്ടോർ സൈക്കിൾ ആക്റ്റ് 1988 ൻറെ ലംഘനമാണ്. ഇനി ഇതേ രീതിയിൽ സർവീസ് നടത്തുന്നവർക്ക് വലിയ പിഴ ചുമത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ആദ്യം പിടികൂടിയാൽ 1000 രൂപയും രണ്ടാം തവണ 5,000 രൂപയും പിഴ നൽകേണ്ടി വരും. ഒരു തവണ കൂടി ഈ നിയമ ലംഘനം ആവർത്തിച്ചാൽ 10,000 രൂപ പിഴയും ജയിൽ ശിക്ഷയും. മോട്ടോർ സൈക്കിൾ കണ്ടു കെട്ടുന്നതു പോലെയുള്ള കഠിനമായ ശിക്ഷക്ക് അർഹനാകുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
ബൈക്ക് ടാക്സി ഓടിക്കാനുള്ള നിയമം നമ്മുടെ രാജ്യ തലസ്ഥാനത്ത് ഇല്ല. എന്നാൽ ഉടനെ തന്നെ 2 വില്ലെർ നിയമം എത്തുന്നതിനൊപ്പം 3, 4 വീലർ വാഹനങ്ങളുടെ പുതുക്കിയ മാർഗരേഖ ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നു അധികൃതർ അറിയിച്ചിട്ടുണ്ട്.
Leave a comment