ഇന്ത്യയിൽ ഓട്ടോ എക്സ്പോ തകർക്കാൻ ചൈനയിൽ നിന്ന് കുറച്ച് മുതലുകൾ എത്തുന്നുണ്ട് എന്ന് വാർത്ത നേരത്തെ പുറത്ത് വന്നിരുന്നു. അതിന് ആദ്യ ബോംബ് ഇതാ. ചൈനീസ് പ്രദർശിപ്പിച്ച ബി ഡി 500 അങ്ങനെ തന്നെ ഇന്ത്യണ് ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച വി 4 ക്രൂയ്സറിന് പേര് ഡാർക്ക് ഫ്ലാഗ് എന്നാണ്.
രൂപത്തിൽ ഇന്ത്യൻ മോട്ടോർസൈക്കിളിന്റെ സ്‌കൗട്ടുമായി വലിയ സാദൃശ്യമുള്ള ഇവൻ. വെട്ടി നിർത്തിയതയു പോലെയുള്ള മുൻ മഡ്ഗാർഡ്, റൌണ്ട് ഹെഡ്‍ലൈറ്റ് എവിടെ എത്തുമ്പോൾ കുറച്ച് എൽ ഇ ഡി ഒക്കെ നൽകി ഒന്ന് മോഡേൺ ആക്കിയിട്ടുണ്ട്, വലിയ ഇന്ധന ടാങ്ക് ഒഴുകിയിറങ്ങുന്നത് സോഫ പോലെയുള്ള സീറ്റിലേക്കാണ് പില്ലിയൺ സീറ്റ് കുറച്ചു മുകളിലായി ആണ് പൊസിഷൻ ചെയ്തിരിക്കുന്നത്. പിൻ മഡ്ഗാർഡും സ്‌കൗട്ടുമായി വലിയ സാമ്യമുണ്ട്.
എന്നാൽ താഴെ കുറച്ചധികം ബെൻഡ പണിയെടുത്തത് കാണാം. പിന്നിൽ വലിയ രണ്ടു എക്സ്ഹൌസ്റ്റ് ആരെയും ഞെട്ടിക്കും വലിയ ഡിസൈൻ ഒന്നും അവിടെയും നല്കിയിട്ടില്ലെങ്കിലും വൃത്തിയോടെ വച്ചതാണ് ഹൈലൈറ്റ്, എൻജിനും അങ്ങനെ തന്നെ പ്രീമിയം മോഡലായതിനാൽ വൈർ ഒന്നും പുറത്ത് കാണാതെയാണ് അവിടെയും ഒരുക്കിയിരിക്കുന്നത്.
ഇനി സ്പെസിഫിക്കേഷൻ എടുത്താൽ ആളൊരു സംഭവമാണ് എന്ന് പറയേണ്ടിവരും. ക്രൂയ്‌സർ മോഡലുകളിൽ ഇതുവരെ കാണാത്ത സ്പെക് ആണ് ഇവനുള്ളത്. വി 4, ലിക്വിഡ് കൂളിംഗ്, 500 സിസി എൻജിനാണ് ഇവന് കരുത്ത് പകരുന്നത്. 53.6 എച്ച് പി കരുത്തും 42 എൻ എം ടോർക്കും ഉല്പാദിപ്പിക്കുന്നു. മുന്നിലും പിന്നിലും മൾട്ടി സ്പോക്ക് അലോയ് വീൽ സിംഗിൾ ഡിസ്ക് ബ്രേക്ക് എന്നിവ നൽകിയപ്പോൾ. ഇന്ത്യയിൽ ക്രൂയ്സർ മോഡലുകൾക്ക് ഏറെ ആവശ്യമുള്ള എയർ സസ്പെൻഷനും ഇവന് നൽകിയിട്ടുണ്ട്. ട്രാക്ഷൻ കണ്ട്രോൾ , എ ബി എസ് തുടങ്ങിയ സാങ്കേതിക വിദ്യകളും അത് നിയന്ത്രിക്കാൻ വലിയ ട്ടി എഫ് ട്ടി ഡിസ്‌പ്ലേയും ഇവനുണ്ട്.
ഓട്ടോ എക്സ്പോ കൊഴുപ്പിക്കുന്നത് ഒഴിച്ചാൽ ഈ മോഡലും അടുത്ത് പറയാൻ പോകുന്ന മോഡലും ഇന്ത്യയിൽ എത്താൻ ഒരു സാധ്യതയുമില്ല. രണ്ടും എക്സോട്ടിക്ക് ഐറ്റങ്ങളാണ്.
Leave a comment