കോൺസെപ്റ്റുകൾ ആകെ ആറാടിയ ഓട്ടോ എക്സ്പോയിൽ വലിയ സ്വീകാര്യതയാണ് കിട്ടിയിരുന്നത്. അതുകൊണ്ട് തന്നെ ഇന്റർനാഷണൽ മാർക്കറ്റിലെ വമ്പന്മാരും കോൺസെപ്റ്റുമായി എത്തി.
പറഞ്ഞ് തീരാത്ത ഹോണ്ടയുടെ കൺസെപ്റ്റ്
അതിൽ റോഡിൽ എത്തിയ ഒരു കോൺസെപ്റ്റായിരുന്നു ഹോണ്ടയുടെ സി എക്സ് 01. 2008 ൽ യമഹയുടെ എഫ് സി യുടെ പിന്നാലെ പോയ ഇന്ത്യൻ യുവത്വതെ തിരിച്ച് പിടിക്കാൻ ഹോണ്ടയുടെ വൈകിയ ശ്രമമായിരുന്നു 2014 ലെ ഈ കൺസെപ്റ്റ്.

വൈ ഷേപ്പ്ഡ് ഹെഡ്‍ലൈറ്റ് ഡിസൈൻ, പ്രൊജക്ടർ ഹെഡ്‍ലൈറ്റ്, എൽ ഇ ഡി , ഡി ആർ എൽ, ചെറിയ വിൻഡ് സ്ക്രീൻ, മസ്ക്കുലർ ഇന്ധന ടാങ്ക്, ഹാൻഡ് ഗാർഡ്, രണ്ടു തട്ടായി ഇരിക്കുന്ന സിംഗിൾ പീസ് സീറ്റ് എൽ ഇ ഡി ടൈൽ സെക്ഷൻ എന്നിങ്ങനെ അധികം ഫാൻസി അല്ലാത്ത ഐറ്റം നൽകിയെങ്കിലും താഴെയാണ് കൺസെപ്റ്റിൻറെ ശരിയായ രൂപം കാണിച്ചത്.
എൻജിൻ സ്പെസിഫിക്കേഷൻ പുറത്ത് വിട്ടിട്ടില്ലെങ്കിലും ലിക്വിഡ് കൂൾഡ് എൻജിനാണ് ഇവന് കരുത്ത് പകരുന്നത്. സസ്പെൻഷൻ യൂ എസ് ഡി ഫോർക്കും, മോണോ സസ്പെൻഷനും നൽകിയപ്പോൾ. അന്നത്തെ ട്രെൻഡിനനുസരിച്ച് തടിച്ച ടയർ നൽകി ഒപ്പം ഓഫ്‌റോഡ് മോഡലുകളെ വെല്ലുന്ന തലപൊക്കത്തിന് കാരണം ഉയർന്ന ഗ്രൗണ്ട് ക്ലീറൻസ് ആയിരുന്നു.
എഫ് സി യോട് മത്സരിക്കാൻ അധികം വൈകാതെ തന്നെ 2015 ൽ സി എക്സ് 01 നെ അടിസ്ഥാനപ്പെടുത്തി ഹോർനെറ്റ് 160 അവതരിപ്പിച്ചു. എന്നാൽ 160 ആറിൽ പല പ്രീമിയം ഫീച്ചേഴ്സും വെട്ടികുറച്ചാണ് എത്തിയതെങ്കിലും, 2020 ൽ എത്തിയ ഹോർനെറ്റ് 2.0 യിൽ യൂ എസ് ഡി ഫോർക്ക് വലിയ എൻജിൻ തുടങ്ങിയ കാര്യങ്ങൾ കൂടി ചേർത്തിട്ടുണ്ട് ഹോണ്ട.

ഡ്യൂക്കിന് എതിരാളി
ഇനി എത്തുന്നതും ജപ്പാനിൽ നിന്ന് തന്നെ. ഡ്യൂക്ക് നിര ആകെ ഇളകി മറിച്ച ഇന്ത്യൻ നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ നിരയിലേക്ക് യമഹയുടെ സംഭാവന ഹൈപ്പർ സിയാസ് കൺസെപ്റ്റ്. 2018 ഓട്ടോ എക്സ്പോ യിൽ അവതരിപ്പിച്ച ഇവൻ ആർ 15 ൻറെ നേക്കഡ് വേർഷനായ എം സിയാസ് ആയി ഇന്ത്യയിൽ എത്തുമെന്നായിരുന്നു ആദ്യം കരുതിയെങ്കിലും. പല മാർക്കറ്റിലും എം സിയാസിന് പകരക്കാരനായി എത്തിയ എം ട്ടി 15 ആണ് ഇന്ത്യയിൽ 2019 ൽ പ്രത്യക്ഷപ്പെട്ടത്.
കൺസെപ്റ്റ് എന്ന രീതിയിൽ ഒരുക്കിയ ഹൈപ്പർ സിയാസിന് യമഹ നൽകിയിരുന്നത്. ഇപ്പോൾ സൂപ്പർ ബൈക്കുകകളിലേത് കാണുന്ന തരം ഡ്രൈ ക്ലച്ച് പോലുള്ള ഫീച്ചേഴ്‌സാണ്. അതിനൊപ്പം യൂ എസ് ഡി ഫോർക്, മോണോ സസ്പെൻഷൻ, അണ്ടർ ബെല്ലി എക്സ്ഹൌസ്റ്റ്, മസ്ക്കുലർ ടാങ്ക്, മുന്നിൽ ഹെഡ്‍ലൈറ്റ് എടുത്ത് കളഞ്ഞാണ് സിയാസ് അന്ന് ഓട്ടോ എക്സ്പോയിൽ എത്തിയത്.

ബജാജിൻറെ ഫ്ലാഗ്ഷിപ്പ്
കെ ട്ടി എം ബജാജ് പങ്കാളിത്തം എത്തിയതോടെ പെർഫൊമൻസിൻറെ കാര്യത്തിൽ വേറെ ലെവലായി. ഇന്ത്യയിൽ 200 നുശേഷം 390 യുടെ എൻജിനും എടുത്ത ബജാജ്. തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലിനെ ഓട്ടോ എക്സ്പോ 2014 ൽ അവതരിപ്പിച്ചു. ട്ടി വി എസ് തങ്ങളുടെ റോഡിൽ എത്തിയ കൺസെപ്റ്റുക്കളുമായി നോക്കുമ്പോൾ വലിയ കാര്യങ്ങളൊന്നും പറയാൻ സി എസ് 400 ന് ഇല്ലായിരുന്നു.
ഡുക്കാറ്റി ഡയവലിനോട് വലിയ പ്രജോദനം ഉൾകൊണ്ട ഡിസൈൻ, മീറ്റർ കൺസോൾ ഒരു ഭാഗം ടാങ്കിൽ വന്നതും ഇതേ എഫക്റ്റ് കൊണ്ടാണ്. ഒപ്പം യൂ എസ് ഡി ഫോർക്, മോണോ സസ്പെൻഷൻ, ക്ലാസ്സ് ലീഡിങ് എൽ ഇ ഡി ഹെഡ്‍ലൈറ്റ് എന്നിവയായിരുന്നു സി എസ് 400 ൻറെ ഡിസൈനിലെ വിശേഷങ്ങൾ. ആദ്യം ഡോമിനർ 400 ൽ കൺസെപ്റ്റിൻറെ പൊളിച്ച ഇല്ലെങ്കിലും പതുക്കെ പതുക്കെ ആണെങ്കിലും അതിനടുത്ത് എത്താൻ ബജാജിന് കഴിഞ്ഞിട്ടുണ്ട്.
Leave a comment