Monday , 29 May 2023
Home latest News റോഡ് കണ്ട കൺസെപ്റ്റുകൾ
latest News

റോഡ് കണ്ട കൺസെപ്റ്റുകൾ

ഓട്ടോ എക്സ്പോയിലെ ഭാവിയിലെ താരങ്ങൾ

concept to road auto expo
concept to road auto expo

ഇന്ത്യൻ ഓട്ടോ എക്സ്പോ ക്ഷയിച്ച തറവാട് ആണ് ഇപ്പോൾ. എന്നാൽ ആനയും അമ്പാരിയും ( പുതിയ മോഡലുകളും കോൺസെപ്റ്റുകളും) കൊണ്ട് നിറഞ്ഞ ഒരു ഭൂതകാലം ഇന്ത്യൻ ഓട്ടോ എക്സ്പോക്ക് ഉണ്ടായിരുന്നു. 1986 മുതൽ തുടങ്ങിയ ഓട്ടോ എക്സ്പോയിൽ ഇതിനോടകം 15 ഓളം എഡിഷനുകൾ വിജയമായി അവസാനിപ്പിച്ചിട്ടുണ്ട്. 18 ലക്ഷം ആളുകൾ വരെ സന്ദർശ്ശിച്ച എഡിഷൻ വരെ ഈ നിരയിൽ ഉണ്ടായിരുന്നു.

2008 മുതൽ 2016 വരെയായിരുന്നു ഈ തറവാടിൻറെ ഏറ്റവും നല്ല കാലമായിരുന്നത്. അന്ന് എല്ലാ കമ്പനികളും അണിചേരുന്നതും പുതിയ മോഡലുകൾ അവതരിപ്പിക്കുന്നതിനൊപ്പം. തങ്ങളുടെ ഭാവിയിലെ മോഡലുകളുടെ കൺസെപ്റ്റ് പ്രദർശിപ്പിക്കുന്നതിലും ഓരോ കമ്പനിയും മത്സരിച്ചു. എന്നാൽ ഭൂരിഭാഗവും റോഡിലെത്തിയില്ല എന്നത് മറ്റൊരു കാര്യം. റോഡിൽ എത്തിയ ഇടിവെട്ട് ഇരുചക്ര കോൺസെപ്റ്റുകളെയാണ് ഇനി ഇവിടെ പരിചയപ്പെടുത്തുന്നത്.

കൺസെപ്റ്റുകൾക്ക് എല്ലാവർക്കും ഒരു പ്രേശ്നമുണ്ട്. ഓരോ കമ്പനിയുടെ എൻജിനിയർമാരുടെ ചിന്തകളാണ് അവർ കൺസെപ്റ്റായി കൊണ്ടുവരുന്നത്. അതുകൊണ്ട് തന്നെ റോഡിൽ എത്തുന്ന മോഡലുമായി ആനയും ചേനയും തമ്മിലുള്ള വ്യത്യാസം എല്ലാ മോഡലുകളിലും കാണാം.

concept to road auto expo

ലോകം അറിഞ്ഞ ഡിസൈൻ

ഇന്ത്യക്കാരിൽ നിന്ന് തുടങ്ങിയാൽ ജർമൻ ലൈൻആപ്പിൽ വരെ എത്തി നിൽക്കുന്ന ആർ ആർ 310. ആദ്യമായി വെളിച്ചം കണ്ടത് 2016 ഓട്ടോ എക്സ്പോയിലാണ്. ഷാർക്കിൻറെ ഡിസൈനുമായി എത്തിയ മോഡലിന് ആകുല 310 എന്നായിരുന്നു പേര്. ഇവനെ പ്രൊഡക്ഷൻ മോഡലിൽ നിന്ന് വ്യത്യാസ്‍തനാക്കുന്നത്.

കാർബൺ ഫൈബർ ബോഡി പാനലുകൾ, അലൂമിനിയം ട്രെല്ലിസ് ഫ്രെയിം, റൈസ് സ്പെക് റിയർ സസ്പെൻഷൻ, റാം എയർ ഇൻട്ടേക്ക്, ഓൺ ബോർഡ് ജിറോ ക്യാമറ അസിസ്റ്റൻറ് എന്നിങ്ങനെയുള്ള സൂപ്പർ പവറുകളാണ്. എന്നാൽ എൻജിൻ വിഭാഗത്തിൽ വലിയ സംഭവങ്ങൾ ഒന്നും ട്ടി വി എസ് പറഞ്ഞിരുന്നില്ല. പ്രൊഡക്ഷൻ മോഡൽ പോലെ തന്നെയായിരുന്നു അന്നും അവതരിപ്പിച്ചത്. 2017 അവസാനത്തോടെയാണ് അപ്പാച്ചെ ആർ ആർ 310 എന്ന പേരിൽ റോഡിൽ എത്തി.

ആകുല 310 എൻജിൻ സ്‌പെക്കിന്റെ കാര്യത്തിൽ വലിയ തള്ളുകൾ ഒന്നും നടത്തിയില്ല. എന്നാൽ തൊട്ട് മുന്നിലെ, 2014 എഡിഷനിൽ ഞെട്ടിക്കുന്ന ഒരു കോൺസെപ്റ്റ് അവതരിപ്പിച്ചിരുന്നു. അപ്പാച്ചെയുടെ 250 സിസി മോഡലായി എത്തുമെന്ന് പ്രതിക്ഷിച്ച ഡാർക്കൻ എക്സ് 21 കോൺസെപ്പ്റ്റ് ആയിരുന്നു അത്.
ഡിസൈൻ നമ്മുടെ അപ്പാച്ചെ ആർ ട്ടി ആർ 4 വി മോഡലുകളുമായി അടുത്ത് നിൽകുമെങ്കിലും എൻജിൻ സ്പെസിഫിക്കേഷൻ കണ്ടാൽ 310 അല്ല ക്വാർട്ടർ ലിറ്റർ മോൺസ്റ്റർ സി ബി ആർ 250 ആർ ആർ വരെ ഞെട്ടിപ്പോകും.

concept to road auto expo

സി ബി ആർ 250 ആർ ആർ വരെ ഞെട്ടിപ്പോകും

സ്പെസിഫിക്കേഷൻ ഇങ്ങനെ 250 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ് ഇവൻറെ പവർ പ്ളാൻറ്. 39 പി എസ് കരുത്തും 23 എൻ എം ടോർക്കും ഉല്പാദിപ്പിക്കുന്ന ഇവന്. മുന്നിൽ യൂ എസ് ഡി ഫോർക്കും പിന്നിൽ ഓഫ്‌സെറ്റ് മോണോ സസ്പെൻഷൻ. ടയറിലും കുറച്ചില്ല വലിയ 120 / 160 സെക്ഷനാണ്. ബ്രേക്കിംഗ് ഇരു അറ്റത്തും സിംഗിൾ ഡിസ്ക് ബ്രേക്ക് നൽകിയപ്പോൾ ഡിസൈനിലെ ഒരു കൗതുകമാണ് ബെല്ലി പാനെലിൽ ഒപ്പം നിൽക്കുന്ന എക്സ്ഹൌസ്റ്റ്.

കൺസെപ്റ്റുമായി ഒരു ബന്ധവുമില്ലാതെ 2016 ൽ ഇന്ത്യൻ കണ്ടീഷനനുസരിച്ച് അപ്പാച്ചെ ആർ ട്ടി ആർ 200 4 വി അവതരിപ്പിച്ചു.

concept to road auto expo

ട്ടി വി എസിൻറെ ഞെട്ടിച്ച സ്കൂട്ടർ

എന്നാൽ 2014 ൽ ഡാർക്കൻറെ ഹാങ്ങ് വിട്ട് മാറുന്നതിന് മുൻപ് തൊട്ടടുത്ത് നിൽക്കുന്ന മോഡൽ കണ്ടാൽ ഉള്ള കിളി പോക്കും. അത് ഗ്രാഫൈറ്റ് എന്ന സ്‌പോർട്ടി സ്കൂട്ടറാണ്. ഇന്ത്യയിൽ അതുവരെ കണ്ടതിൽ വച്ച് ഏറ്റവും സ്‌പോർട്ടി ആയ സ്കൂട്ടർ ഡിസൈൻ. അവനെ ഒരുക്കിയിരിക്കുന്നത് ബൊബ്ബർ വിമാനമായ സ്റ്റൽത് ഫൈറ്റർ ജെറ്റിൻറെ ഡിസൈനിൽ നിന്ന് പ്രജോദനം ഉൾകൊണ്ടാണ്. ഒറ്റ കണ്ണടച്ചു നിൽക്കുന്ന ഹെഡ്‍ലൈറ്റ്. ഫ്‌ളോർ ബോർഡിൽ ഇന്ധന ടാങ്ക്, ബൈക്കുകളുടേത് പോലെയുള്ള ഹാൻഡിൽ ബാർ, നിറയെ കട്ടിങ്ങളോടു കൂടിയ സൈഡ് പാനലുകൾ. കടന്ന് എത്തുന്നത് തുറന്നിരിക്കുന്ന പിൻവശത്തെക്കാണ്. ടൈൽ സെക്ഷന് ഇരുവശവും ഫൈറ്റർ ജെറ്റിനോട് അടുത്ത് നിൽക്കുന്നു. അന്ന് ഓട്ടോ സ്‌പോയിൽ അവതരിപ്പിച്ചപ്പോൾ ഡിസൈൻ കൂടുതൽ നേരം എടുത്തതിനാലാകാം എൻജിൻ സ്പെക് അന്ന് പറഞ്ഞിരുന്നില്ല.

എന്നാൽ ഇന്ത്യയിൽ എത്തിയപ്പോൾ മുതൽ മികച്ച പെർഫോമൻസിലും ഡിസൈനിലും ടെക്നോളോജിയിലും മുന്നിലായ എൻടോർക്കിൻറെ കൺസെപ്റ്റ് രൂപമായിരുന്നു അത് . 2018 ലാണ് എൻടോർക് 125 ഇന്ത്യയിൽ എത്തിയത്.

എപ്പിസോഡ് വലുതാകുന്നതിനാൽ ഇന്നത്തെ കൺസെപ്റ്റ് പുരാണം ഇവിടെ അവസാനിപ്പിക്കുന്നു. നാളെ ഇന്ത്യക്കാർ ഉൾപ്പടെ ജാപ്പനീസ് കൺസെപ്റ്റ് അടക്കം വരുന്നുണ്ട്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ബി എസ് 6.2 വിൽ ഫുൾ പാസ്സായി എൻഫീൽഡ്

റോയൽ എൻഫീൽഡ് തങ്ങളുടെ സിംഗിൾ സിലിണ്ടർ മോഡലുകളെ എല്ലാം ബി എസ് 6.2 വിലേക്ക് അപ്ഡേറ്റ്...

രണ്ടു പേരും കൊണ്ട് രണ്ടാം സ്ഥാനത്തേക്ക്

ഒന്നാം സ്ഥാനം ലക്ഷ്യമിടുന്ന ഹോണ്ട മാർച്ച് മാസത്തിൽ വലിയ തിരിച്ചടിയാണ് നേരിട്ടത്. ബി എസ് 6.2...

എൻഫീൽഡ് 650 യിൽ കടുത്ത പോരാട്ടം.

ഇന്ത്യയിൽ 500 സിസി + മോഡലുകളിൽ ഏറ്റവും കൂടുതൽ വില്പന നടത്തുന്ന മോട്ടോർസൈക്കിൾ ആണ് റോയൽ...

കൂടുതൽ ക്ലാസ്സിക് ആയി മിറ്റിയോർ 350

റോയൽ എൻഫീൽഡ് 350 മോഡലുകളിൽ ബലി മൃഗമാണ് തണ്ടർ ബേർഡ് അല്ലെങ്കിൽ മിറ്റിയോർ നിര. 350...