ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ കോൺസെപ്റ്റുകൾ ഏറെ ഉണ്ടായിട്ടുണ്ടെങ്കിലും. ബൈക്കുകളിൽ റോഡിൽ എത്തിയത് കുറച്ചു താരങ്ങൾ മാത്രമാണ്. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ മോട്ടോർസൈക്കിൾ നിരയിൽ സ്രാവുകൾ ഒന്നും എത്തിയിലെങ്കിലും. ചൈനീസ് കമ്പനികളുടെ വലിയൊരു പട തന്നെ ഉണ്ടായിരുന്നു. അവിടെയും പതിവ് തെറ്റിക്കാതെ കോൺസെപ്റ്റുകൾക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല.

അതിൽ ഇന്ത്യക്കാരുടെ കണ്ണുടക്കിയ ചിലരുണ്ട്. വലിയ ടയറുമായി എത്തിയ ബെൻഡയുടെ എൽ എഫ് സി 700. രൂപം കൊണ്ട് വ്യത്യസ്തനായ നേക്കഡ് വേർഷൻ എൽ എഫ് എസ് 700. സൂപ്പർ ആഡംബര കാറുകളിൽ കാണുന്ന എയർ സസ്പെൻഷനുമായി എത്തിയ അമേരിക്കൻ ക്രൂയ്സർ എന്ന് തോന്നിക്കുന്ന ഡാർക്ക് ഫ്ലാഗ്.

അമേരിക്കൻ ക്രൂയ്സർ റെപ്ലിക്കക്ക് വി4, 500 സിസി, ലിക്വിഡ് കൂൾഡ്എൻജിനാണ്. 57.1 പി എസ് കരുത്തും 45 എൻ എം ടോർക്കുമാണ് ഇവൻറെ പേപ്പറിലെ ഔട്പുട്ട് കണക്കുകൾ. എൽ എഫ് സി താരങ്ങൾക്ക് ആകട്ടെ കുറച്ചു കൂടി കരുത്ത് കൂടിയ 680 സിസി, ഇൻലൈൻ 4 സിലിണ്ടർ ഹൃദയമാണ്. വലിയ ടയറുമായി എത്തിയ ക്രൂയിസറിന് 86 പി എസും 94 പി എസ് കരുത്തിൽ ലഭ്യമാണെങ്കിൽ. നേക്കഡിന് 76 പി എസ് മാത്രമാണ് കരുത്ത് ഉല്പാദിപ്പിക്കുന്നത്.

എന്നാൽ വ്യത്യസ്ത മോഡലുകൾ അവതരിപ്പിക്കുന്ന ചൈനീസ് കമ്പനികൾ. ഇവരെയൊക്കെ കോൺസെപ്റ്റായി നിർത്താനല്ല പദ്ധതിയിടുന്നത്. ഈ വർഷം പകുതിയോടെ ഇവരൊക്കെ ഇന്ത്യൻ വിപണിയിൽ പ്രതിക്ഷിക്കാം. ഏകദേശം 8 ലക്ഷത്തിന് താഴെ ആയിരിക്കും ഇവൻറെ എക്സ് ഷോറൂം വില. കോൺസെപ്റ്റിനെ അപേക്ഷിച്ച് ഫാൻസി ഐറ്റങ്ങൾ ഒന്നും പ്രൊഡക്ഷൻ മോഡലിൽ ഉണ്ടാകാൻ സാധ്യതയില്ല.
Leave a comment