ചൈനീസ് മാർക്കറ്റിലെ ഒരു ട്രെൻഡിന് പിന്നാലെയാണ്. പ്രീമിയം കുഞ്ഞൻ മോട്ടോർസൈക്കിളുകൾ എല്ലാം സിംഗിൾ സൈഡഡ് സ്വിങ് ആമിലേക്ക് മാറുകയാണ്. നമ്മൾ നേരത്തെ റിപ്പോർട്ട് ചെയ്ത ബെനെല്ലി 402 ടോണാർഡോക്ക് ശേഷം.
കെ ട്ടി എമ്മിൻറെ ചൈനീസ് പങ്കാളിയായ സി എഫ് മോട്ടോയാണ് സിംഗിൾ സൈഡഡ് സ്വിങ് ആമ്മുമായി എത്തുന്നത്. അവിടം കൊണ്ടും തീരുന്നില്ല ചൈനയിലെ പുതിയ താരോദയം കോവ് നിരയിലും ഡ്യൂക്ക് 390 യുടെ ഒപ്പം പിടിക്കുന്ന കോബ്ര 321 ലും ഈ ഫീച്ചേഴ്‌സ് കൊണ്ടുവന്നിട്ടുണ്ട്. കൂടുതൽ കാടു കയറുന്നില്ല.
ഇനി വീണ്ടും നമ്മുടെ വിഷയത്തിലേക്ക് വന്നാൽ, സി എഫ് മോട്ടോയുടെ 450 എസ് ആറിനെ നമ്മൾ നേരത്തെ പരിചയപ്പെട്ടിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ ട്വിൻ സിലിണ്ടർ മോഡലുമായി ആർ സി 390 യെ പെർഫോമൻസ്, വില എന്നിവകൊണ്ട് വെല്ലുവിളി ഉയർത്തുന്ന ഇവന്.
ചൈനയിൽ പുതിയ ട്രെൻഡിനൊപ്പം പിടിക്കാനാണ് സിംഗിൾ സൈഡഡ് സ്വിങ്ആം നൽകിയിരിക്കുന്നത്. സി എഫ് മോട്ടോ 450 എസ് ആർ – എസ് എന്ന് പേരിട്ടിട്ടുള്ള മോഡലിന്. സ്റ്റാൻഡേർഡ് വേർഷനിലെ സ്പെക്കിൽ നിന്നും വലിയ മാറ്റങ്ങളില്ല. ഇതിനൊപ്പം എടുത്ത് പറയേണ്ട മറ്റൊരു ഘടകം സൂപ്പർ സ്പോർട്സ് ബൈക്കുകളിൽ കാണുന്ന വിങ്ലൈറ്റും ഇവനും നൽകിയിട്ടുണ്ട്.
ബെനെല്ലി 402 ടൊർണാഡോ ഇത്ര മികച്ചൊരു ഡിസൈൻ ഉണ്ടായിട്ടും. അത് പൂർണ്ണമായി ആസ്വദിക്കാൻ കഴിയാൻ പറ്റില്ല എന്ന തരത്തിലാണ് ഡിസൈൻ ചെയ്തു വച്ചിരിക്കുന്നത് എങ്കിൽ. ഇവിടെ സിംഗിൾ സൈഡഡ് സ്വിങ് ആമ്മിനോട് പരിപൂർണ്ണമായി നീതി പുലർത്തിയിട്ടുണ്ട്. എന്നതും എടുത്ത് പറയേണ്ട കാര്യമാണ്.
Leave a comment