ചൈനീസ് ബൈക്ക് ബ്രാൻഡുകൾ ഇപ്പോൾ വലിയ കുതിച്ചു ചാട്ടമാണ് നടത്തുന്നത്. ഡിസൈനിൽ ലോക നിലവാരത്തിലേക്ക് എത്താൻ എല്ലാ ബ്രാൻഡുകളുടെയും ഡിസൈൻ കോപ്പി അടിക്കുകയാണ് ചെയ്തിരുന്നതെങ്കിൽ.
ടെക്‌നോളജിയിൽ മുന്നിൽ എത്താൻ മുൻ നിര ബ്രാൻഡുകളുമായി പങ്കാളിതത്തിൽ എത്തുകയാണ്. വലിയ ബ്രാൻഡുകൾക്ക് വേണ്ടത് ചെറിയ എൻജിനും. ചൈനീസ് ബ്രാൻഡുകൾക്ക് വേണ്ടത് അടുത്ത പടിയായി കൂടുതൽ പെർഫോമൻസുള്ള എൻജിനും. ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും കൈ മാറിയപ്പോളാണ് 200 എച്ച് പി ക്ലബ്ബിൽ ഒരു ചൈനീസ് മോട്ടോർസൈക്കിൾ എത്തുന്നത്.
മറ്റാരുമല്ല ഇന്ത്യയിൽ നിലവിലുള്ള ചൈനീസ് ഭീമൻ ക്യു ജെ മോട്ടോർസ് തന്നെയാണ് ഈ 200 എച്ച് പി മോഡലിന് പിന്നിലും. സൂപ്പർ സ്പോർട്ട് 1000 ആർ ആർ ആണ് ഈ കൊടും ഭീകര എൻജിനുമായി എത്തുന്നത്. ഈ ഹൃദയം ആരുടെയാണ് എന്ന് കേട്ടാൽ ഞെട്ടും.
ഇറ്റാലിയൻ അൾട്രാ പ്രീമിയം ബ്രാൻഡ് ആയ എം വി അഗുസ്റ്റയുടെ ഹൃദയമാണ് ഇവന് ജീവൻ നൽകുന്നത്. പുറം മോടിയിൽ ക്യു ജെ മോട്ടോഴ്സിൻറെ സൂപ്പർ സ്പോർട്ട് മോഡലുമായി സാമ്യം ഉണ്ടെങ്കിലും ഉള്ളിൽ എം വി അഗുസ്റ്റയുടെ എൻജിനാണ് ജീവൻ നൽകുന്നത്. സ്വിങ് ആം, എക്സ്ഹൌസ്റ്റ്, എന്നിവ അങ്ങനെ തന്നെ കോപ്പി പേസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും 200 + ബി എച്ച് പി ഉണ്ടാകുമെന്നു ഉറപ്പായിട്ടുണ്ട്.
ഈ പങ്കാളിത്തത്തിൽ തന്നെയാണ് എം വി അഗുസ്റ്റയുടെ കുഞ്ഞൻ സാഹസികൻ ഒരുക്കിയെടുത്തിരിക്കുന്നത്. കുഞ്ഞൻ സാഹസികന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നതും. അതിൻറെ സമരണാർത്ഥമായിരിക്കും ഈ സൂപ്പർ എൻജിൻ ഇവന് നല്കിയിട്ടുണ്ടാവുക. ഒന്നും കാണാതെ ചൈനക്കാർ ഒരു കളിക്കും ഇറങ്ങാറില്ലല്ലോ.
യൂറോപ്പിൽ വേരുകളുള്ള ക്യു ജെ മോട്ടോർസ് ഇവനെ അവിടെ അവതരിപ്പിക്കുമോ എന്ന് വ്യക്തമല്ല. എം വി യോട് മത്സരിക്കാൻ മോഡലുകൾ ഇല്ലാത്തതിനാൽ വരവ് ഉണ്ടാകാൻ വലിയ സാധ്യതയുണ്ട്. ഇവൻറെ മെയിൻ ഹൈലൈറ്റ് വലിയ വില കുറവ് തന്നെയായിരിക്കും. ഇപ്പോൾ അവിടെ ജാപ്പനീസ് മോഡലുകളുടെ താഴെയാണ് ക്യു ജെ മോഡലുകളുടെ വില. യൂറോപ്പിൽ 700 സിസി മോഡലുകൾ വരെ വില്പന നടത്തുന്നുണ്ട്.
Leave a comment