ഇന്ത്യയിൽ കഴിഞ്ഞ വർഷം ചൈനീസ് ബ്രാൻഡുകളുടെ കുത്തൊഴുക്ക് തന്നെയായിരുന്നു. അതുപോലെ തന്നെ വമ്പന്മാർ എല്ലാവരും മാറി നിന്ന ഡൽഹി ഓട്ടോ എക്സ്പോയിൽ ഞെട്ടിക്കുന്ന മോഡലുകൾ അവതരിപ്പിച്ച് കൈയടി നേടാനും ചൈനീസ് ഇരുചക്ര നിർമ്മാതാക്കൾ മറന്നില്ല. അതുപോലൊരു മോഡൽ ബീജിംഗ് മോട്ടോർസൈക്കിൾ ഷോയിൽ അവതരിപ്പിച്ചിരിക്കുകയാണ് ബെൻഡ.
ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക ജനറൽമാരിൽ ഒരാളായ നെപ്പോളിയൻറെ പേരിലാണ് പുത്തൻ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. ബെൻഡ നെപ്പോളിയൻ 450 എന്ന് പേരിട്ടിട്ടുള്ള ഇവന് ഡിസൈനോപ്പം എൻജിൻ സ്പെസിഫിക്കേഷനിലും ഏറെ കൗതുകം ഉണർത്തുന്ന മോട്ടോർസൈക്കിൾ ആണ്.

അർബൻ ക്രൂയിസർ എന്നാണ് ബെൻഡ ഇവനെ വിളിക്കുന്നതെങ്കിലും. കൂടുതൽ ചേരുന്നത് കസ്റ്റമ് ബൊബ്ബർ എന്നാണ്. തടിച്ച ടയർ, ഒറ്റ പീസ് സീറ്റ്, ട്ടിയർ ഡ്രോപ്പ് ഇന്ധനടാങ്ക്, റൌണ്ട് ഹെഡ്‍ലൈറ്റ്, ചെറിയ മഡ്ഗാർഡ് എന്നിവ ബൊബ്ബർ മോഡലുകളുടെ ലക്ഷണത്തിന് ഒപ്പം നിൽക്കുന്നുണ്ടെങ്കിലും.
ഇവൻറെ ഹൈലൈറ്റായി നിൽക്കുന്നത് റോയൽ എൻഫീൽഡിൻറെ കൺസെപ്റ്റ് ആയ കെ എക്സിൽ പ്രദർശിപ്പിച്ച ഗിർഡർ ഫോർക്ക് ആണ്. 1930 ക്കളിലെ സസ്പെൻഷൻ സെറ്റപ്പ് ആണ് അത്. എന്നാൽ ഇതൊരു ഫാൻസി ഐറ്റം ആണെന്നതാണ് സത്യം.
വലിയ പ്ലാസ്റ്റിക് പാനലുകൊണ്ട് മറച്ച ടെലിസ്കോപിക് സസ്പെൻഷനാണ്. എന്നാൽ പിൻവശം പുതിയ കാലത്തിൻറെ സസ്പെൻഷൻ സെറ്റ്അപ്പ് ആയ മോണോ സസ്പെൻഷൻ തന്നെ. അത് നമ്മുടെ കുഞ്ഞൻ ബൊബ്ബർ ആയ ജാവ പേരാക്കിൽ കണ്ടതുപോലെ സീറ്റിനടിയിൽ ഭദ്രം.
എൻജിൻ സ്പെസിഫിക്കേഷനിലേക്ക് കടന്നാൽ ആൾ പക്കാ മോഡേൺ ആണ്. ലിക്വിഡ് കൂൾഡ്, വി ട്വിൻ , 448 സിസി, ലിക്വിഡ് കൂൾഡ് എൻജിനാണ് ഇവൻറെ ഹൃദയം. 50 പി എസ് കരുത്ത് 8500 ആർ പി എമ്മിലും. 7000 ആർ പി എമ്മിൽ 45 എൻ എം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
ബെൽറ്റ് ഡ്രൈവോട് കൂടിയ ഇവന് ഇരു അറ്റത്തും അലോയ് വീലോട് കൂടിയ ഡ്യൂവൽ പർപ്പസ് ടയറാണ്. ബ്രേക്കിങ്ങിനായി സിംഗിൾ ഡിസ്ക് ബ്രേക്കുമാണ്. രൂപത്തിൽ ഇത്ര ഹെവി ആയി തോന്നുമെങ്കിലും ചൈനീസ് മോഡലുകളുടെ പ്രേശ്നമായ ഭാര കൂടുതൽ ഇവനില്ല.
വെറും 190 കെജി മാത്രമാണ് ഇവൻറെ ഭാരം വരുന്നത്. അതായത് ക്ലാസ്സിക് 350 യെക്കാളും 5 കിലോ കുറവാണ് ഈ ഇരട്ട സിലിണ്ടർ ബൊബ്ബറിന്. ഇവനെ ഇന്ത്യയിൽ എത്താൻ വലിയ സാധ്യതയില്ല. എന്നാൽ ചൈനീസ് ബ്രാൻഡിൽ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച കൺസെപ്റ്റ് മോഡൽ എത്താൻ സാധ്യതയുണ്ട് എന്ന് ചെറിയ അഭ്യുഹങ്ങളുണ്ട്.
Leave a comment