ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഇലക്ട്രിക്ക് സ്കൂട്ടർ ആണ് എഥർ. ഇലക്ട്രിക്ക് മോഡലുകളുടെ സബ്സിഡി വെട്ടി കുറച്ച സാഹചര്യത്തിൽ. മിക്യ ബ്രാൻഡുകളും കൂടുതൽ അഫൊർഡബിൾ മോഡലുകളെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ആ വഴി തന്നെയാണ് എഥർ എസും എത്തുന്നത്.
പുതിയ വാരിയൻറ്റ് ആയ 450 എസിൽ എന്തൊക്കെയാണ് കോംപ്രമൈസ് ചെയ്തത് എന്ന് നോക്കാം. നേരത്തെ പറഞ്ഞതുപോലെ ആദ്യം വെട്ട് വീഴുന്ന സ്ഥലം ബാറ്ററി പാക്ക് തന്നെ. എസിലെ ബാറ്ററി പാക്ക് 2.9 കെ ഡബിൾ യൂ എച്ച് മാത്രമാണ്. എക്സിലെ ടോപ്പ് വരിലാന്റിൽ അത്, 3.7 കെ ഡബിൾ യൂ എച്ച് ഓളം വരും.
അടുത്ത മാറ്റം വരുന്നത് മീറ്റർ കൺസോളിലാണ് ഇവിടെ കുറച്ചധികം തന്നെ പറയാനുണ്ട്. നോട്ടത്തിൽ പഴയ മീറ്റർ കൺസോൾ പോലെ തോന്നുമെങ്കിലും. ഓണാക്കിയാൽ മനസ്സിലാകും ഇവൻ ഒരു എൽ സി ഡി യൂണിറ്റ് ആണ് എന്ന്. 7 ഇഞ്ചിൽ മാറ്റമില്ലെങ്കിലും ട്ടച്ച് ചെയ്ത് നിയന്ത്രിക്കാവുന്ന ട്ടി എഫ് ട്ടി മീറ്റർ കൺസോളിന് പകരം.

ജോയ്‌സ്‌റ്റികിൽ നിയന്ത്രിക്കാവുന്ന എൽ സി ഡി ഡിസ്പ്ലേയായി. ഇനി മുതൽ ഗൂഗിൾ മാപ്പ് ലഭ്യമല്ല, പകരം ട്ടേൺ ബൈ ട്ടേൺ നാവിഗേഷനാണ് വഴി കാണിക്കുക. ഈ കൺസോളിൽ മ്യൂസിക് നിയന്ത്രിക്കാനും, കോളുകൾ എടുക്കാനും റിജെക്റ്റ് ചെയ്യാനും സാധിക്കും.
ഇനി അടുത്ത മാറ്റം വരുന്ന ഭാഗം സ്പെക്ക് ആണ്. പെർഫോമൻസിലും മോശമല്ലാത്ത കോംപ്രമൈസിങ് നടത്തിയിട്ടുണ്ട്. 450 എക്സിനെ പോലെ 90 കിലോ മീറ്റർ പരമാവധി വേഗത ഇവനും കൈവരിക്കും. പക്ഷേ കുറച്ചു പതുക്കെ എത്തുകയുള്ളൂ എന്ന് മാത്രം.

എക്സ് 3.3 സെക്കൻഡ് കൊണ്ട് 0 – 40 എത്തുമ്പോൾ എസിന് 3.9 സെക്കൻഡ് വേണം. റിയൽ വേൾഡ് റേഞ്ച് അവകാശപ്പെടുന്നത് 90 കിലോ മീറ്റർ ആണ്. എന്നാൽ ഇവനെ ഏറ്റവും പിന്നോട്ടടിക്കുന്ന ഘടകം ഫുൾ ചാർജിങ് സമയമാണ്. സാധാ ചാർജിങ് വഴി 8.36 മണിക്കുർ വേണം ഫുൾ ചാർജ് ആകാൻ.
എക്സിൽ ആകട്ടെ അത് 5.45 മണിക്കുർ മതി. ഇതിനൊപ്പം എഥർ 450 എസിൽ ഫാസ്റ്റ് ചാർജിങും ഉപയോഗിക്കാവുന്നതാണ്. സുരക്ഷക്ക് കൂടുതൽ പ്രാധാന്യം നൽക്കുന്നതിനാൽ. 450 എക്സിൽ ഉള്ള എമെർജൻസി സ്റ്റോപ്പ് സിഗ്നൽ, സേഫ് ഫാൾ തുടങ്ങിയ ടെക്നോളോജിക്കൾ ഇതിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇനി വിലയിലേക്ക് കടന്നാൽ, ഗ്രേ, ഗ്രീൻ, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് എസ് ലഭ്യമാകുന്നത്. വില 1.44 ലക്ഷം രൂപയാണ്, തൃശ്ശൂരിലെ ഓൺ റോഡ് പ്രൈസ് വരുന്നത്. എക്സ് വാരിയന്റിൽ 2.9 കെ ഡബിൾ യൂ എച്ച് ബാറ്ററി പാക്ക് ഓപ്ഷനെക്കാളും 8226 രൂപയുടെ കുറവുണ്ട് എസിന്.
ഇനി മറ്റ് ഹൈലൈറ്റുകൾ കൂടി നോക്കാം.
- പാർക്ക് അസിസ്റ്റ്
- ഓട്ടോ ഹോൾഡ്
- 22 ലിറ്റർ ബൂട്ട് സ്പേസ്
- സൈഡ് സ്റ്റാൻഡ് സെൻസർ
- ഓട്ടോ ഇൻഡിക്കേറ്റർ കട്ട് ഓഫ്
- ഗൈഡ് മി ട്ടു ഹോം
തുടങ്ങിയ കാര്യങ്ങളും അഫൊർഡബിൾ മോഡലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എന്നാൽ ഡോക്യൂമെറ്റ് സ്റ്റോറേജ് ഇല്ല.
Leave a comment