കുഞ്ഞൻ സൂപ്പർ സ്പോർട്ട് നിരയിൽ വലിയ എതിരാളികൾ ഇല്ലാതെയാണ് കവാസാക്കി കടന്ന് പോകുന്നത്. എന്നാൽ ഈ മാർക്കറ്റ് ലക്ഷ്യമിട്ട് ചൈനക്കാർ എത്തുന്നുണ്ട്. കോവ് തങ്ങളുടെ 450 സിസി 4 സിലിണ്ടർ ബൈക്ക് വിപണിയിൽ എത്തിച്ചതിന് പിന്നാലെ. മറ്റൊരു ചൈനീസ് കമ്പനിയും കുഞ്ഞൻ ഫോറുമായി എത്തുകയാണ്.
ഹൈലൈറ്റ്സ്
- ഇസഡ് എക്സിന് കുറച്ചു പിന്നിൽ
- ഡേറ്റോണയെക്കാളും ടോർക് കുറവ്
- ഡിസൈൻ സി എഫ് മോട്ടോ ഡി എൻ എ തന്നെ
കെ ട്ടി എം, യമഹ എന്നിവരുടെ ചൈനീസ് പങ്കാളിയായ സി എഫ് മോട്ടോയാണ് ഈ ബൈക്കിന് പിന്നിൽ . 500 സിസി മാത്രമല്ല, മറ്റൊരു ഇതിഹാസമായ ഡേറ്റോണയോട് ഒപ്പമുള്ള മോഡലും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഈ രണ്ടു മോഡലുകളും ചൈനയിലെ ജുജോ ഇന്റർനാഷണൽ സർക്യുട്ടിൽ.

പരീക്ഷണ ഓട്ടം നടത്തിയ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഒപ്പം കുറച്ചു വിവരങ്ങളും, അത് എന്തൊക്കെ എന്ന് നോക്കാം. പേരിൽ ഇസഡ് എക്സ് 4 ആറിനേക്കാളും 100 സിസി യോളം കപ്പാസിറ്റി ഉണ്ടെങ്കിലും. പരമാവധി വേഗതയിൽ ആ മുൻതൂക്കം കാണുന്നില്ല.
4 ആറിന് 250 കിലോ മീറ്റർ ആണ് പരമാവധി വേഗതയെങ്കിൽ. ഇവന് മണിക്കൂറിൽ 230 കി മീ എത്താനേ സാധിക്കൂന്നുള്ളൂ. സ്പെക് തുടങ്ങിയ കാര്യങ്ങളിൽ ഇപ്പോൾ വിവരം ഒന്നും ലഭ്യമല്ല. രൂപത്തിൽ സി എഫ് മോട്ടോയുടെ സൂപ്പർ സ്പോർട്ട് ഡിസൈൻ ആയ എസ് ആർ – ഡി എൻ എ യിൽ തന്നെയാണ് ഇരുവർക്കും.
ഇനി മറ്റൊരു ലെജൻഡ് ആയ ഡേറ്റോണയുടെ എതിരാളിയെ നോക്കുകായണെങ്കിൽ. 674.2 സിസി, ട്രിപ്പിൾ സിലിണ്ടർ എൻജിനാണ് ഇവന് ജീവൻ നൽകുന്നത്. ടോർക് ഏകദേശം 67 എൻ എം ഓളം വരും. ഡേറ്റോണയുടെ 73 എൻ എം ആണ്. കരുത്ത് ഏകദേശം ഡേറ്റോണയുടെ 105 എച്ച് പി യുടെ അടുത്ത് തന്നെ പ്രതീക്ഷിക്കാം.
- ഇസഡ് എക്സ് 4 ആറിന് വലിയ ഡിമാൻഡ്
- ഇസഡ് എക്സ് 4 ആറിൻറെ ഓൺ റോഡ് വില
- പാവം ട്രിയംഫ് ഡെറ്റോണ അണിയറയിൽ
- ജാപ്പനീസ് ചൈനീസ് വാർ
ഇപ്പോൾ പരീക്ഷണ ഓട്ടത്തിൽ ആയ ഇരു മോഡലുകളും. അടുത്ത വർഷം പ്രൊഡക്ഷന് എത്തിയേക്കും. പക്ഷേ അതിന് മുൻപ് ഇ ഐ സി എം എ 2023 ൽ ഇവനെ മുഖം മുടിയില്ലാതെ കാണാം.
Leave a comment