യമഹ യൂറോപ്യൻ മാർക്കറ്റിൽ 700 സിസി മോഡലുകളുടെ രാജാവായി വിലസുകയാണ്. ഈ കുത്തക പൊളിക്കാനായാണ് ഹോണ്ട തങ്ങളുടെ 750 സിസി മോഡലുകളമായി അവതരിപ്പിച്ചത്. കൂടുതൽ പവർ, കൂടുതൽ ഇലക്ട്രോണിക്സ് എന്നിവക്കൊപ്പം കുറഞ്ഞ വില കൂടി ആയപ്പോൾ. മികച്ച പ്രതികരണമാണ് ഹോണ്ടയുടെ 750 മോഡലുകൾക്ക് ലഭിച്ചു വരുന്നത്.
യമഹയുടെ 700 സിസി കുടുംബം വളരെ വലുതാണ്. നേക്കഡ് എം ട്ടി 07 നോട് മത്സരിക്കാൻ സി ബി 750 ഹോർനെറ്റിനെ ഇറക്കിയപ്പോൾ. ഒരു വെടിക്ക് രണ്ടു പക്ഷി എന്ന പോലെ ട്രെസർ, ട്ടെനെർ 700 മോഡലുകളോട് മത്സരിക്കാൻ ട്രാൻസ്ലപ് അവതരിപ്പിച്ചു കഴിഞ്ഞു. ഇനി അടുത്ത പോരാളി സ്പോർട്സ് ടൂറിംഗ് വിഭാഗത്തിലാണ്. ഇന്ത്യയിൽ എത്തുന്ന ആർ 7 നോട് മത്സരിക്കുന്ന സി ബി ആർ 750 ആർ ആണ് ഇനി എത്തുന്നത്.
750 സിസി മോഡലുകളുടെ വഴി പിന്തുടർന്ന്. 500 സിസി ഇരട്ട സിലിണ്ടർ നിരയുമായി രൂപത്തിൽ വലിയ സാമ്യം ഇവനും പ്രതിക്ഷിക്കാം. 90 പി എസ് കരുത്തും 75 എൻ എം ടോർക്കും ഉത്പാദിപ്പിക്കുന്ന 750 സിസി, ലിക്വിഡ് കൂൾഡ്, പാരലൽ ട്വിൻ സിലിണ്ടർ എൻജിൻ തന്നെയായിരിക്കും ഇവനും ജീവൻ നൽകുന്നത്. സാഹസികനും നേക്കഡും പോലെ ഇലക്ട്രോണിക്സിൻറെ ചെറിയൊരു പട ഇവനിലും ഉണ്ടാകും.
ആർ 7 ൻറെ താഴെയായിരിക്കും വില . യൂ കെ യിൽ ഇന്ത്യൻ രൂപയുമായി താരതമ്യേപ്പെടുത്തുമ്പോൾ 8.9 ലക്ഷം രൂപയാണ് അവിടെത്തെ വില വരുന്നത്.
Leave a comment