കവാസാക്കി തങ്ങളുടെ സൂപ്പർ സ്പോർട്ട് വിപണി കൊഴുപ്പിക്കുമ്പോൾ. ഹോണ്ടയും ഒട്ടും പിന്നോട്ടില്ല. മലിനീകരണ ചട്ടങ്ങളുടെ പിടി വീണപ്പോൾ പടിയിറങ്ങിയ 600 ആർ ആർ. ഇതാ തിരിച്ചെത്തിയിരിക്കുകയാണ്. വരവറിയിച്ചു കൊണ്ട് ഇ ഐ സി എം എ 2023 ൽ ഇവനെ ലോഞ്ച് ചെയ്തു
2024 സി ബി ആർ 600 ആർ ആറിന്റെ 10 വിശേഷങ്ങൾ നോക്കാം.
- ഔട്രേലിയ തുടങ്ങിയ മാർക്കറ്റിൽ എത്തിയ ഇരട്ട ഹെഡ്‌ലൈറ്റോട് കൂടിയ മോഡൽ തന്നെയാണ് ഇവനും
- വിങ്ലൈറ്റ്‌സ്, പിലിയൺ സീറ്റിന് താഴെയുള്ള എക്സ്ഹൌസ്റ്റ് എന്നിവ ഇവൻറെ ഡിസൈനിലെ ഹൈലൈറ്റാണ്.
- സി ബി ആർ 1000 ആർ ആർ – ആർ നിർമ്മിക്കുന്ന അതേ എൻജിനിയർ തന്നെയാണ് ഇവനെയും ഒരുക്കുന്നത്.
- 599 സിസി, 4 സിലിണ്ടർ എൻജിനാണ് ഇവൻറെ ഹൃദയം
- 14,250 ആർ പി എമ്മിൽ 119 പി എസ് കരുത്തും, 11,250 ആർ പി എമ്മിൽ 63 എൻ എം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്

- മുന്നിൽ യൂ എസ് ഡി // പിന്നിൽ മോണോ സസ്പെൻഷൻ
- മുന്നിൽ ഇരട്ട ഡിസ്‌കും, പിന്നിൽ സിംഗിൾ ഡിസ്‌ക് ബ്രേക്കിങ്ങിന് കരുത്ത് പകരുമ്പോൾ,
- ഡ്യൂവൽ ചാനൽ എ ബി എസ്, 120 // 180 സെക്ഷൻ ടയർ
- ത്രോട്ടിൽ ബൈ വയർ, 6 ആക്സിസ് ഐ എം യൂ കണ്ട്രോൾ, 5 ലെവൽ പവർ മോഡ്, 9 ലെവൽ ട്രാക്ഷൻ കണ്ട്രോൾ , കോർണേറിങ് എ ബി എസ്, ട്ടി എഫ് ട്ടി മീറ്റർ കൺസോൾ, സ്ലിപ്പർ ക്ലച്ച്, ഹോണ്ട ഇലക്ട്രോണിക് സ്റ്റിയറിംഗ് ഡാംപേർ എന്നിങ്ങനെ നീളുന്നു ഇവനെ മെരുക്കാനുള്ള ഇലക്ട്രോണിക്സ് നിര.
- 198 കെ ജി യാണ് മൊത്തം ഭാരം.
കവാസാക്കി ഇസഡ് എക്സ് 6 ആർ ആണ് ഇവൻറെ പ്രധാന എതിരാളി. അതിനാൽ ഇവൻ ഇന്ത്യയിൽ എത്താൻ വലിയ സാധ്യതയുണ്ട്.
Leave a comment