ഹോണ്ടയുടെ പ്രീമിയം മോട്ടോർസൈക്കിളായ സി ബി 300 ആർ ഇന്ത്യയിൽ തിരിച്ചു വിളിക്കുന്നു. 2022 ൽ നിർമിച്ച മോഡലുകളിലാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്. അപ്പോൾ എന്താണ് പ്രേശ്നം ??? ഹോണ്ടയുടെ പരിഹാരങ്ങൾ എന്നിവ എന്തൊക്കെ എന്ന് നോക്കിയാല്ലോ…
പ്രേശ്നത്തിലേക്ക് കടന്നാൽ എൻജിൻ സൈഡിലാണ് വില്ലനിരിക്കുന്നത്. വലതുവശത്തെ ക്രങ്ക് കേസ് കവറിൻറെ നിർമ്മാണത്തിലെ പാളിച്ചയാണ് പ്രധാന പ്രേശ്നം. ഈ തകരാറുള്ള മോഡലുകളിൽ ബൈക്ക് യാത്ര ചെയ്യുന്നതിനിടയിൽ സീലിംഗ് പ്ലഗ് ലൂസ് ആകുകയും.
ചൂടുള്ള ഓയിൽ പുറത്ത് വന്ന് ബൈക്ക് തീ പിടിക്കാനും റൈഡറുടെ മേൽ ഓയിൽ തട്ടി പൊള്ളാനുമുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ എത്രയും വേഗം ഈ തകരാറുള്ള മോഡലുകൾക്ക് സൗജന്യമായി പരിഹരിക്കുമെന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്.
2023 ലായിരിക്കും ഈ ക്യാമപൈന് തുടക്കം കുറിക്കുക. ഈ തകരാർ കണ്ടെത്തിയ മോഡലുകളുടെ ഉടമകളെ എസ് എം എസ്, മെയിൽ, കോൾ മുഖാന്തരം അറിയിക്കും. ഒന്നര മണിക്കൂർ ഈ തകരാർ പരിഹാരിക്കാൻ എടുക്കുമെന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്
നിങ്ങളുടെ വാഹനം ഈ തിരിച്ചു വിളിയിൽ ഉണ്ടോ എന്നറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.
Leave a comment