കുഞ്ഞൻ ബൈക്കുകളിൽ ഭീകര മോഡലുകൾ ഉള്ള മാർക്കറ്റ് ആണ് ഇന്തോനേഷ്യ. ഇന്ത്യയിൽ ഏറെ പ്രിയമുള്ള സി ബി ആർ 250 ആർ ആർ, നിൻജ 250, ഇസഡ് എക്സ് 25 ആർ, എം ട്ടി 25, ആർ 25 എന്നിങ്ങനെ നീളുന്നു 250 സിസി യിലെ സൂപ്പർ താരങ്ങൾ. എന്തുകൊണ്ടാണ് ഇവിടെ ഈ മോഡലുകൾക്ക് ഇത്ര പ്രചാരം. ഈ മോഡലുകളെ സ്വാധിനിക്കുന്ന ഘടകങ്ങൾ എന്തൊക്കെ എന്ന് നോക്കിയല്ലോ.
ആദ്യം ഇന്ത്യക്കാരെക്കാളും പർച്ചസിങ് പവറിൽ മുന്നിൽ നില്കുന്നവരാണ് ഇന്തോനേഷ്യക്കാർ. എന്നാൽ ഇന്ത്യയെക്കാളും മുന്നിൽ ആണെങ്കിലും ലോകത്തിലെ ഏറ്റവും വലിയ ശക്തികളിൽ ഒന്നുമല്ല. എന്നിരുന്നാലും അടിസ്ഥാനസൗകര്യങ്ങളിൽ നമ്മളെക്കാൾ മെച്ചപ്പെട്ടതാണ് താനും. അതുകൊണ്ട് റോഡുകൾ ലോകോത്തര നിലവാരം പുലർത്തുന്നു.

അങ്ങനെ രണ്ടാമത്തെ ഘടകത്തിൽ എത്തുകയാണെങ്കിൽ കാലാവസ്ഥയാണ് മറ്റൊരു താരം. ഇന്ത്യയോട് സമാനായ കാലാവസ്ഥ തന്നെയാണ് അവിടെയും. ഇതിലും സാമ്പത്തികമായി ഉയർന്ന് നിൽക്കുന്ന രാജ്യങ്ങളിൽ മോട്ടോർസൈക്കിളിൽ നിന്ന് പിന്നോട്ട് നിൽക്കുന്നതിന് പ്രധാന കാരണം കാലാവസ്ഥയാണ്. ഉയർന്ന ചൂടോ ഉയർന്ന തണുപ്പ് റൈഡർമാർക്ക് വലിയ വെല്ലുവിളിയാണ് ഉണ്ടാകുന്നത്. അവിടെയും എ+ ആണ് ഇന്തോനേഷ്യക്ക്.
എന്നാൽ 250 സിസി മോഡലുകളെ ഇഷ്ട്ടപ്പെടാനുള്ള മറ്റൊരു കാരണം അവിടത്തെ നികുതി ഘടന കൂടിയാണ്. അതുകൊണ്ടാണ് 250 സിസി യിൽ രണ്ടും നാലും സിലിണ്ടറുകൾ വച്ച് മോഡൽ ഇറക്കുന്നത്. 250 സിസി ക്ക് മുകളിൽ ഉള്ള മോഡലുകൾക്ക് ഏകദേശം ഇരട്ടി വില കൊടുക്കണം അവർ റോഡിൽ എത്തുമ്പോൾ.

ഉദാഹരണം പറയുകയാണെങ്കിൽ ഇന്ത്യയിൽ ഉണ്ടായിരുന്ന കഴിഞ്ഞ തലമുറ ആർ സി 390 യുടെ വില കേട്ടാൽ ഞെട്ടും. 250 സിസി യിലെ കരുത്തുകൊണ്ടും ഇലക്ട്രോണിക്സ് കൊണ്ടും ഞെട്ടിക്കുന്ന ഇസഡ് എക്സ് 25 ആർ ആറിനെപ്പമാണ് അവിടത്തെ വില വരുന്നത്. അതുകൊണ്ട് തന്നെയാകാം കവാസാക്കിക്ക് ഇസഡ് എക്സ് 4 ആർ ഇന്തോനേഷ്യയിൽ എത്തുന്നതിന് മുൻപ് അമേരിക്കയിൽ എത്തിച്ചതിനുള്ള കാരണം.
സി ബി ആർ 250 ആർ ആറിന് പുതിയ ഹൃദയം
Leave a comment