വരും മാസങ്ങളിൽ വലിയ ലോഞ്ചുകൾക്കാണ് ഇന്ത്യൻ ഇരുചക്ര വാഹന വിപണി സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഹീറോ തങ്ങളുടെ എൻട്രി ലെവലിൽ പുതിയ മോഡലുകൾ അവതരിപ്പിക്കുമ്പോൾ ഹോണ്ടയും വെറുതെ ഇരിക്കുന്നില്ല. ഹോണ്ടയുടെ ഇന്റർനാഷണൽ താരങ്ങളെ ഇന്ത്യയിൽ എത്തിക്കുകയാണ്.
അത്ര ഭീകരനല്ലാത്ത സി എൽ 300 ന് ശേഷം ഇന്ത്യയിൽ എത്തുന്നത് 250 സിസി യിലെ കൊടും ഭീകരനായ സി ബി ആർ 250 ആർ ആർ ആണ്. സി എലിനെ പോലെ ഡിസൈൻ മാത്രമാണ് ഇന്ത്യയിൽ പാറ്റൻറ്റ് ചെയ്തിരിക്കുന്നത്. അപ്പോൾ ഒരു സംശയം വരുന്നത് സി ബി ആർ 150 ആർ ആയി കൂടെ എന്നാണ്. അല്ല ഇത് സി ബി ആർ 250 ആർ ആർ തന്നെ. അതിന് തെളിവാണ് ഡ്യൂവൽ എക്സ്ഹൌസ്റ്റ്.
- ഹോണ്ടയുടെ ക്വാർട്ടർ ലിറ്റർ 4 സിലിണ്ടർ വരുന്നു.
- ഹോണ്ട എക്സ് ആർ ഇ 300 ഇന്ത്യയിലേക്ക് ???
- ആർ കൂടുംതോറും ഭീകരത കൂടും
- അടുത്ത ആറു മാസം ഹീറോ ഭരിക്കും
ഇന്ത്യയിൽ നിൻജയുടെ മാർക്കറ്റ് പിടിക്കാൻ ആർ 3 എത്തുമെന്ന് ഏതാണ്ട് ഉറപ്പായി നിൽക്കുമ്പോളാണ്. പാറ്റൻറ്റ് ചിത്രം ഇന്ത്യയിൽ റെജിസ്റ്റർ ചെയ്യുന്നത്. ഇന്ത്യയിൽ ഏറെ ആരാധകരുള്ള മോഡലിന് ഷാർപ്പ് ഡിസൈൻ, റൈഡിങ് മോഡ്, ഡ്യൂവൽ ചാനൽ എ ബി എസ്, യൂ എസ് ഡി ഫോർക്ക്, 790 എം എം സീറ്റ് ഹൈറ്റ് തുടങ്ങിയവയാണ് ഹൈലൈറ്റെങ്കിൽ ഏറ്റവും വലിയ ഭാഗം എൻജിൻ തന്നെ.

250 സിസി, ലിക്വിഡ് കൂൾഡ്, ട്വിൻ സിലിണ്ടർ ഹൃദയത്തിന് സ്റ്റാൻഡേർഡ്, എസ് പി എന്നിങ്ങനെ 42, 38.2 പി എസ് രണ്ടു കരുത്തിൽ ലഭിക്കും. ഇന്ത്യയിൽ എത്തുമ്പോൾ ഏകദേശം 4 ലക്ഷത്തിന് താഴെ വില പ്രതീഷിക്കുന്ന ഇവൻ ആർ 3 എത്തിയതിന് ശേഷമായിരിക്കും ഇന്ത്യയിൽ എത്തുന്നത്. ബെസ്റ്റ് സെല്ലെർ നിൻജ 300 വിയർക്കുന്ന കാലമാണ് വരാൻ പോകുന്നത്. എന്നാൽ അവിടെയും താരങ്ങൾക്ക് പഞ്ഞമില്ല.
Leave a comment