ലോകത്തിലെ ഏറ്റവും കരുത്തുറ്റ മോഡലുകൾ നിർമ്മിക്കുന്ന ജാപ്പനീസ് ബ്രാൻഡുകളിൽ ഒന്നാണ് നമ്മുടെ സ്വന്തം ഹോണ്ട. ഹോണ്ടയുടെ ഏറ്റവും വേഗതയേറിയ താരമായ സി ബി ആർ 1000 ആർ ആർ – ആർ പുതിയ അപ്ഡേഷന് ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ.
പുതിയ മലിനീകരണ ചട്ടങ്ങൾ പാലിക്കുന്നതിനായാണ് ആർ ആർ ആറിനെ അപ്ഡേറ്റ് ചെയ്യുന്നത്. എന്നാൽ തങ്ങളുടെ സൂപ്പർ സ്പോർട്ടിനെ കരുത്ത് കുറക്കാൻ ഒരു പദ്ധതിയുമില്ല എന്നും ഹോണ്ട വ്യക്‌തമാക്കിയിട്ടുണ്ട്. 214 എച്ച് പി കരുത്ത് പകരുന്ന ഇപ്പോഴുള്ള മോഡൽ എത്തിയത് 2020 ൽ ആണെങ്കിൽ അടുത്ത തലമുറ എത്തുന്നത് 2024 ലായിരിക്കും.
ഇലക്ട്രോണിക്സിനൊപ്പം കരുത്തിലും മൂന്നിലായിരിക്കും പുതിയ കക്ഷി. ഒപ്പം കരുത്ത് കൂടിയ ഇവനെ കുറച്ചു കൂടി മികച്ച ഷാസി കൂടി പ്രതീഷിക്കാം. പേരിലും കുറച്ച് കൗതുകങ്ങൾ ഉള്ള സി ബി ആർ ഫ്ലാഗ്ഷിപ്പ് മോഡലിന് അടുത്ത തലമുറ എത്തുമ്പോൾ ഒരു ആർ കൂടി എത്തുമോ എന്നതും കാത്തിരുന്ന് കാണാം.
ഇന്ത്യയിൽ ഇപ്പോൾ വിപണിയിലുള്ള സി ബി ആർ 1000 ആർ ആർ ആറിന് ഈ വർഷം ഏപ്രിലിലെ വന്ന 10 ലക്ഷം ഡിസ്‌കൗണ്ട് കുറച്ച് 23.56 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില. അടുത്ത തലമുറയും ഇന്ത്യയിൽ എത്താൻ സാധ്യതയുണ്ട്.
ലോകം മുഴുവൻ എ ഡി വി കളിലേക്ക് മാറുമ്പോൾ സുസൂക്കിയെ പോലെ ആ നിരയിലേക്ക് മാറി നിൽക്കുന്നില്ല ഹോണ്ട എന്നത് ശ്രദ്ധേയമാണ്.
Leave a comment