സി ബി 350 യെ അടിസ്ഥാനപ്പെടുത്തി യുവാക്കളെ ലക്ഷ്യമിട്ട് അവതരിപ്പിച്ച മോഡലാണ് സി ബി 350 ആർ എസ്. വലിയ പിൻ ടയർ, മഡ്ഗാർഡ് എലിമിനേറ്റർ, ഒറ്റ പീസ് സീറ്റ്, കറുത്ത എക്സ്ഹൌസ്റ്റ് തുടങ്ങിയവയാണ്. ഹോണ്ട സി ബി 350 യെ ചെറുപ്പക്കാരനാക്കാൻ ചെയ്ത പ്രധാന മാറ്റങ്ങൾ.
ഹൈനെസിനെ പോലെ ഡീലക്സ്, ഡീലക്സ് പ്രൊ, ഡീലക്സ് പ്രൊ ഡ്യൂവൽ റ്റോൺ എന്നീ മൂന്ന് വാരിയന്റുകളിലാണ് ലഭ്യമാകുന്നത്. അതിൽ ഏറ്റവും താഴെയും അതിന് മുകളിലും ഒറ്റ നിറമാണ് ഉള്ളത്. ഡീലക്സിൽ ഗ്രേ, ബ്ലൂ എന്നിങ്ങനെ രണ്ടു നിറങ്ങളും. ഡീലക്സ് പ്രൊയിൽ റെഡ് നിറവും.

ടോപ്പ് വാരിയന്റിൽ ഡ്യൂവൽ റ്റോൺ നിറമായ ബ്ലാക്ക്, യെൽലോ കോമ്പിനേഷനിലുമാണ് എത്തുന്നത്. മുകളിലെ രണ്ടു വാരിയന്റുകൾക്ക് സ്മാർട്ട് ഫോൺ കണ്ട്രോൾ സിസ്റ്റവും ലഭ്യമാണ്. അപ്പോൾ നിറം, ആർ എസിൻറെ പ്രത്യകതകളെ കുറിച്ച് ഏകദേശം കാര്യങ്ങൾ എത്തിയ നിലക്ക്.
ഇനി നമ്മുക്ക് പ്രധാന കാര്യമായ വിലയിലേക്ക് കടക്കാം. സി ബി 350 ഹൈനെസ്സിൻറെ പോലെയുള്ള രണ്ടു ടാക്സ് രീതികൾ ഒന്നും ഇവിടെ ലഭ്യമല്ല. അതിന് കാരണം സി ബി 350 യുടെ വില അവസാനിക്കുന്നിടത്താണ് ആർ എസിൻറെ വില തുടങ്ങുന്നത് എന്നതാണ്.
ഒപ്പം തൃശ്ശൂരിലുള്ളവർക്കായി ബിഗ് വിങ് ഷോറൂമിൻറെ നമ്പറും താഴെ കൊടുക്കുന്നു.
+91 90723 33122 ( ഷാഹുൽ )
ഇനി ഓൺ റോഡ് പ്രൈസ് നോക്കാം.
വാരിയൻറ്സ് | ഓൺ റോഡ് പ്രൈസ് |
ഡീലക്സ് | 2,73,184 |
ഡീലക്സ് പ്രൊ ഡ്യൂവൽ റ്റോൺ | 2,76,851 |
ഡീലക്സ് പ്രൊ മോണോറ്റോൺ | 2,76,851 |
Leave a comment