ഇന്ത്യയിൽ റോയൽ എൻഫീൽഡുമായി കൊമ്പ് കോർക്കാൻ എത്തിയ സി ബി 350. കൂടുതൽ മത്സരിക്കാൻ ആളില്ലാത്ത വിഭാഗങ്ങളിലേക്കാണ് ശ്രദ്ധ കേന്ദ്രികരിക്കുന്നത്. കഫേ റൈസർ മോഡലാണ് സി ബി 350 യുടെതായി ഇനി പുറത്ത് വരാൻ പോകുന്നത്. പ്രൊഡക്ഷൻ റെഡി ആയി ഇപ്പോൾ സ്പോട്ട് ചെയ്തിട്ടുണ്ട്. ചാരകണ്ണിൽ കണ്ട ഇവൻറെ വിശേഷങ്ങളിലേക്ക് കടക്കാം.
കഫേ റൈസർ മോഡലുകളുടേത് പോലെ ഒറ്റ പീസ് സീറ്റ്, അതും ക്ലാസ്സിക് ഇഷ്ട്ട നിറമായ ബ്രൗണിലാണ്. ഒപ്പം പിന്നിൽ സ്‌പോട്ടി ആയി ഡിസൈൻ ചെയ്ത മുഴച്ചു നിൽക്കുന്ന ഫൈബർ സെക്ഷൻ പിലിയൺ സീറ്റ് വിഴുങ്ങുമ്പോൾ. പക്കാ കഫേ റൈസർ സ്റ്റൈലിൽ എത്തിയിട്ടുണ്ട്. പിന്നെ വന്നിരിക്കുന്ന പ്രധാന മാറ്റം ഹെഡ്‍ലൈറ്റ് സെക്ഷനിലാണ്. റൌണ്ട് ഹെഡ്‍ലൈറ്റ് ചുറ്റുമായി ഹെഡ്‍ലൈറ്റ് കവിളും, ചെറിയൊരു ഫ്ലൈ സ്ക്രീനും ഹോണ്ട നൽകിയിട്ടുണ്ട്.
എന്നാൽ കഫേ റൈസറിൻറെ മറ്റൊരു പ്രത്യകതയായ ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ ഇവനില്ല. അതുകൊണ്ട് തന്നെ റൈഡിങ് പൊസിഷനിൽ വലിയ മാറ്റം ഉണ്ടാകാൻ സാധ്യതയില്ല. കൂട്ടിയും കുറച്ചും നോക്കുമ്പോൾ കാഴ്ചയിൽ ഒരു കഫേ റൈസർ ആയിരിക്കും ഇവൻ. അല്ലാതെ എൻഫീൽഡ് ജി ട്ടി 650, ജി ട്ടി 535 എന്നിവരെ പോലെ റൈഡിങ് ഫീൽ ഇവന് ഉണ്ടാകാൻ സാധ്യതയില്ല.

സ്പോട്ട് ചെയ്ത മോഡലുകൾ പ്രകാരം ഹൈനെസ്സ് വേർഷനും ആർ എസ് വേർഷനിലും കഫേ റൈസർ ലഭ്യമാണ്. എഞ്ചിൻ, സസ്പെൻഷൻ, ബ്രേക്കിംഗ്, ഇന്ധനടാങ്ക്, ടയർ എന്നിവയെല്ലാം ഒരു പോലെ തന്നെ. അടുത്ത മാസം തന്നെ പുതിയ ബി എസ് 6.2 എൻജിനുമായി ഇവരും വിപണിയിൽ എത്താൻ സാധ്യതയുണ്ട്.
റോയൽ എൻഫീൽഡും വ്യത്യസ്‍തനായ ഒരു 350 അണിയറയിൽ ഒരുക്കുന്നുണ്ട്.
Leave a comment