ലോക വിപണിയിൽ അടക്കി വാഴുന്ന ഹോണ്ടയുടെ ജന്മദേശമായ ജപ്പാനിൽ സി ബി എന്ന പേരിന് ചില പ്രത്യകതയുണ്ട്. ഇന്ത്യയിൽ എന്തിനും ഏതിനും സി ബി ചേർക്കുമ്പോൾ. ജപ്പാനിൽ സ്പോർട്സ് സ്വഭാവമുള്ളവർക്ക് മാത്രമാണ് സി ബി എന്ന പട്ടം നൽക്കുന്നുത് . അതിൽ ഏറ്റവും കപ്പാസിറ്റിയുള്ള സി ബി 1300 ജനിച്ചിട്ട് 30 വർഷങ്ങൾ ആഘോഷിക്കുന്ന ഈ വേളയിൽ പുതിയൊരു ലിമിറ്റഡ് എഡിഷൻ കൂടി അവതരിപ്പിക്കുകയാണ്.
720 യൂണിറ്റുകൾ മാത്രം ഉത്പാദിപ്പിക്കുന്ന സി ബി 1300 ന് ഇപ്പോഴത്തെ ട്രെൻഡുകളിൽ ഒന്നായ പഴമ കാണിക്കുന്നതിനായി ഗോൾഡൻ അലോയ് ഇവനിലും എത്തിയിട്ടുണ്ട്. 30 വർഷത്തെ വിജയഘോഷം സൂചിപ്പിക്കുന്ന 3 ഡി ലോഗോ ഫ്യൂൽ ടാങ്കിൽ നൽകി. ചുവപ്പ്, വെള്ള കോമ്പിനേഷനിലാണ് കളർ തീം സെറ്റ് ചെയ്തിരിക്കുന്നത്. കാഴ്ചയിലെ മാറ്റങ്ങൾക്കൊപ്പം ബ്രേക്കിംഗ് ബ്രേമ്പോയുടെ റേഡിയേലി മൗണ്ടഡ് 4 പിസ്റ്റൺ കാലിപ്പർസും. ഓലിൻസിൻറെ സസ്പെൻഷൻ ഇരു അറ്റത്തും നൽകിയിട്ടുണ്ട്.
ഇതിനൊപ്പം സിബി 1300 ൻറെ ഹൈലൈറ്റുകളായ റൌണ്ട് എൽ ഇ ഡി ഹെഡ്‍ലൈറ്റ്, ഒറ്റ പീസ് സീറ്റ്, ഇരട്ട റൌണ്ട് അനലോഗ് മീറ്റർ കൺസോൾ എന്നിവ ഇവനിലും തുടരും. ജീവൻ നൽകുന്നത് അതേ 83 പി എസ് കരുത്ത് പകരുന്ന 1284 സിസി, ലിക്വിഡ് കൂൾഡ്, ഇൻലൈൻ 4 സിലിണ്ടർ എൻജിൻ തന്നെ.ടോർക് 112 എൻ എം. 6 സ്പീഡ് ട്രാൻസ്മിഷനുള്ള ഇവൻറെ ആകെ ഭാരം 266 കെജി യാണ്. 1,958,000 യെൻ അതായത് 12.3 ലക്ഷം രുപയോളമാണ് ഇവൻറെ അവിടെത്തെ എക്സ്ഷോറൂം വില.
ഇവന് പുറമേ ക്ലാസിക് സ്പോർട്സ് താരങ്ങളായ സി ബി 1100 ( എയർ കൂൾഡ്, 4 സിലിണ്ടർ ), 400 (4 സിലിണ്ടർ, ലിക്വിഡ് കൂൾഡ്) എന്നിങ്ങനെ ചൈനീസ് വിപണിയിൽ നിലവിലുണ്ട്. ഇന്ത്യയിൽ അവതരിപ്പിച്ച സിബി 500 എക്സിന് അടിസ്ഥാനപ്പെടുത്തി എത്തിയ 400 മോഡലിന് 400 എക്സ് എന്നും സി ബി 350 യെ ജി ബി 350 എന്നുമാണ് ജപ്പാൻ മാർക്കറ്റിൽ വിളിക്കുന്നത്.
Leave a comment